
റിയാദ്: വ്യക്തിയില്‍ നിന്ന് തുടങ്ങി കുടുംബത്തിലൂടെ സമൂഹത്തിലേക്ക് പടരേണ്ട സ്‌നേഹവും സാഹോദര്യവും വിട്ടുവീഴ്ചയും മാനവികതയും അടങ്ങിയ പ്രകൃതി മതമാണ് പ്രവാചകന്‍ പഠിപ്പിച്ചതെന്ന് അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി. റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി റമദാന്‍ നിശാ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തികളും സമൂഹങ്ങളും പ്രവാചക മാതൃകയനുസരിച്ചു പ്രവര്‍ത്തിക്കുമ്പോഴാണ് സമൂഹത്തിലും ലോകത്താകെയും ശാന്തിയും സമാധാനവും സാധ്യമാവുകയുളളൂ. പ്രവാചക മാതൃക സ്വീകരിച്ച് ചരിത്രത്തിലെ ഏറ്റവും മനോഹരമായ സമൂഹമാണ് കേരളത്തിലെ മുസ്ലികള്‍. മത രാഷ്ട്രീയ ബോധങ്ങള്‍ സാമൂഹിക നന്മക്ക് പരസ്പര ബഹുമാനത്തോടെയും സാഹോദര്യത്തോടെയും പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള മുസ്‌ലിംകള്‍ ബഹുദൂരം മുന്നോട്ട് പോയത്.

വാര്‍ത്തമാന കാലത്ത് ഭയപ്പെടുത്തുന്ന സാമൂഹിക ക്രമങ്ങളിലേക്ക് സമൂഹം നടന്നടുക്കുന്നതില്‍ നമുക്കും ഉത്തരവാദിത്തമുണ്ട്. സംഘടനകള്‍ തമ്മിലും സംഘടനകള്‍ക്കുള്ളിലും കലഹങ്ങള്‍ പുതിയ തലമുറയെ ആരാജകത്വത്തിലേക്ക് നയിക്കും. ആത്മ നിയന്ത്രണത്തിലേക്കും വിട്ടുവീഴ്ചാ മനോഭാവത്തിലേക്കും സ്വഭാവമഹിമയിലേക്കുമുള്ള തിരിച്ചു നടത്തതിനുള്ള ഹേതുവായി റമദാന്‍ മാറണമെന്നും അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ആഹ്വാനം ചെയ്തു.

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി. പി മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് സുഹൈല്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ഓര്‍ഗനൈസിങ്
സെക്രട്ടറി സത്താര്‍ താമരത്ത് ആശംസകള്‍ നേര്‍ന്നു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നജീബ് നെല്ലാംകണ്ടി,

ഷമീര്‍ പറമ്പത്ത്, നാസര്‍ മാങ്കാവ്, അബ്ദുറഹ്മാന്‍ ഫറോക്ക്, കോഴിക്കോട് ജില്ലാ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി കുഞ്ഞോയി കോടമ്പുഴ, വര്‍ക്കിംഗ് പ്രസിഡന്റ് റഷീദ് പടിയങ്ങല്‍, ഫൈസല്‍ പൂനൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍ സാദിഖ് പുത്തൂര്‍മഠം സ്വാഗതവും ട്രഷറര്‍ റാഷിദ് ദയ നന്ദിയും പറഞ്ഞു. ജാഫര്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഗഫൂര്‍ എസ്‌റ്റേറ്റ്മുക്ക്, മുഹമ്മദ് എന്‍ കെ, ലത്തീഫ് മടവൂര്‍, മുജീബ് മൂത്താട്ട്, ഫൈസല്‍ ബുറൂജ്, ഫൈസല്‍ വടകര, നാസര്‍ കൊടിയത്തൂര്‍, റസാഖ് മയങ്ങില്‍, മനാഫ് മണ്ണൂര്‍, സൈദ് മീഞ്ചന്ത എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.