Sauditimesonline

oicc if ed
റിയാദ് ഒഐസിസി ജനകീയ ഇഫ്താര്‍

റമദാന്‍ വിരുന്നൊരുക്കുന്ന കൂട്ടായ്മകള്‍ മാനവികതയുടെ മാതൃക: ഡോ. കെ ആര്‍ ജയചന്ദ്രന്‍

റിയാദ്: സ്‌നേഹവും സഹായവും അന്യനു കൂടി സമര്‍പ്പിക്കുമ്പോഴാണ് മനുഷ്യന്‍ പൂര്‍ണനാവുകയുളളൂ എന്ന തിരിച്ചറിവാണ് റമദാന്‍ നല്‍കുന്ന പാഠമെന്നു ഡോ. കെ ആര്‍ ജയചന്ദ്രന്‍. റമദാന്‍ ദിനങ്ങളില്‍ പരസ്പരം പങ്കുവെക്കുകയും സ്‌നേഹ വിരുന്നൊരുക്കുകയും ചെയ്യുന്ന റിയാദിലെ കൂട്ടായ്മകള്‍ മാനവികതയുടെ വലിയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. റിയാദിലെ കൊടുങ്ങല്ലൂര്‍ കൂട്ടായ്മ (കിയ) സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാദിലെ സുല്‍ത്താന വിശ്രമ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു.

ഷഫീക് റഹ്മാന്‍ (ലുലു സിഎം), ശിഹാബ് കൊട്ടുകാട്, ഷഹനാസ് അബ്ദുല്‍ ജലീല്‍ (ചെയര്‍പെഴ്‌സന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍), പുഷ്പരാജ് (ഇന്ത്യന്‍ എംബസി), ചെയര്‍മാന്‍ യഹിയ കൊടുങ്ങല്ലൂര്‍, മുഹമ്മദ് അമീര്‍, റഫീക്ക് വെമ്പായം (ഓഐസിസി), മധു ബാലുശ്ശേരി (കേളി), വി എസ് അബ്ദുല്‍സലാം, നിബു വര്‍ഗീസ്, ഡേവിഡ് ലുക്, കെ.ജയകുമാര്‍.

സുരേഷ് ശങ്കര്‍, റാഫി പാങ്ങോട്, ഷാജി മഠത്തില്‍, രാധാകൃഷ്ണന്‍ കലവൂര്‍ (തൃശ്ശൂര്‍ കൂട്ടായ്മ) കെ കൃഷ്ണകുമാര്‍ (സൗഹൃദവേദി), ആഷിക് (വലപ്പാട് ചാരിറ്റബിള്‍), സയ്യിദ് ജാഫര്‍ തങ്ങള്‍ (നമ്മള്‍ ചാവക്കാട്ടുക്കാര്‍), വി ജെ നസറുദീന്‍, നജീം കൊച്ചുകലുങ്ക്, ഷംനാദ് കരുനാഗപ്പള്ളി, നാദിര്‍ഷ റഹ്മാന്‍,

ഇസ്മയില്‍ പയ്യോളി, മിഷാല്‍, മജീദ് ചെമ്മനാട്, ഡോ. അസ്‌ലം, ഡോ. ഷാനവാസ്, അബ്ദുള്ള വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനികടവ്, അഷറഫ് കാക്കശ്ശേരി (നെസ്‌റ്റോ) നിബിന്‍ ലാല്‍ (സിറ്റിഫഌവര്‍) തുടങ്ങി സാമൂഹിക സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സൈഫ് റഹ്മാന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ആഷിക് ആര്‍ കെ നന്ദിയും പറഞ്ഞു.

പ്രോഗ്രാം കോഡിനെറ്റര്‍ മുസ്തഫ പുന്നിലത്ത്, ട്രഷറര്‍ ഷാനവാസ് കൊടുങ്ങല്ലൂര്‍, മജീദ്, ജലാല്‍ മതിലകം, ഷുക്കൂര്‍ നെസ്‌റ്റോ, റോഷന്‍, ലോജിത്ത്, തല്‍ഹത്ത്, മുജീബ്, മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top