
റിയാദ്: കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷന്‍ (കെഡിഎംഎഫ് റിയാദ്) സംഘടനാ ശാക്തീകരണ കാമ്പയിന്‍ ‘ഇന്‍സിജാം സീസണ്‍-2’ ഫിനാലെ സമാപിച്ചു. എസ്‌കെഎസ്എസ്എഫ് ദേശീയ ഉപാധ്യക്ഷനും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘടനം ചെയ്തു. കെഡിഎംഎഫിന് നേതൃത്വം നല്‍കുന്നവര്‍ക്കിടയിലെ ഔപചാരിക ബന്ധങ്ങള്‍ ക്കപ്പുറമുള്ള മാനസിക പൊരുത്തവും അംഗങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്നതും കഴിവുകളും സാഹചര്യങ്ങളും ഉപയോഗപ്പെടുത്തിയുള്ള വിത്യസ്ത പ്രവര്‍ത്തന മേഖലകളും കെഡിഎംഎഫ് റിയാദിനെ ഇതര പ്രവാസി സംഘടനകള്‍ക്കിടയിലെ വ്യത്യസ്ത ശബ്ദമാക്കി നിര്‍ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പണ്ഡിതന്മാരോട് ചേര്‍ന്ന് നില്‍ക്കുകയും അവരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തുള്ള കെഡിഎംന എഫിന്റെ പ്രവര്‍ത്തന രീതി പ്രശംസനീയമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വൈസ് പ്രസിഡെന്റ് മുഹമ്മദ് ഷമീജ് കൂടത്താള്‍ അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രെട്ടറി മുഹമ്മദ് ഷബീല്‍ പുവ്വാട്ട് പറമ്പ് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ന അബ്ദുറഹ്മാന്‍ ഫറോക്ക്, ഫള്‌ലുറഹ്മാന്‍ പതിമംഗലം, ഷരീഫ് മുടൂര്‍ ആശംസകള്‍ നേര്‍ന്നു. മുഹമ്മദ് ശാഫി ഹുദവി, സഫറുള്ള കൊയിലാണ്ടി, മുഹമ്മദ് കായണ്ണ, ലത്തീഫ് ദര്‍ബാര്‍, കത്താലി കൊളത്തറ തുടങ്ങിയവര്‍ പങ്കെടുത്തു. ജുനൈദ് മാവൂര്‍, സിദ്ദീഖ് ഇടത്തില്‍,സൈനുല്‍ ആബിദ് മച്ചക്കുളം, ശറഫുദ്ദീന്‍ സഹ്‌റ, ഇ ടി അബ്ദുല്‍ ഗഫൂര്‍ കൊടുവള്ളി , ജാസിര്‍ ഹസനി, ബഷീര്‍ പാലക്കുറ്റി, ഹാസിഫ് കളത്തില്‍, അഷ്‌റഫ് പെരുമ്പള്ളി, സഹീറലി മാവൂര്‍ നേതൃത്വം നല്‍കി.

സാംസ്‌കാരിക സെഷനില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ബഷീര്‍ താമരശ്ശേരി അധ്യക്ഷത വഹിച്ചു. സിറ്റി ഫഌവര്‍ എംഡി ടി എം അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ക്ക് ആദര്‍ശത്തിലധിഷ്ഠിതമായതും കൃത്യവുമായ മാര്‍ഗ്ഗദര്‍ശനം നല്‍കുകയും അവരുടെ പുരോഗതിക്കും വളര്‍ച്ചക്കും ആവശ്യമായ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയും ചെയ്യുന്നതിന് ഉദാഹരണമാണ് കെഡിഎംഎഫ് ‘ഹോപ്പ്’ എന്ന സമ്പാദ്യ നിക്ഷേപ പദ്ധതിയെന്നു അദ്ദേഹം പറഞ്ഞു. കെ എം സി സി ജില്ലാ നേതാക്കളായി സുഹൈല്‍ അമ്പലക്കണ്ടി, ജാഫര്‍ സാദിഖ് പുത്തൂര്‍ മഠം, നജീബ് നെല്ലങ്കണ്ടി, ലത്തീഫ് മടവൂര്‍, ഫൈസല്‍ ബുറൂജ്, സൈദ് മീഞ്ചന്ത, തുടങ്ങിയവര്‍ സംബന്ധിച്ചു. ിവിധ പവലിയനുകളും ചിന്താ ആസ്വാദന മേഖലകളിലുള്ള വിവിധ സെഷനുകളുമായി നടന്ന വര്‍ണാഭമായ പരിപാടിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ഉപവിങ്ങുകളായ മജ്‌ലിസു തര്‍ഖിയ, ഹോപ്പ്, തുടങ്ങിയവയുടെ പവലിയനുകള്‍ ശ്രദ്ധേയമായി. അംഗങ്ങളുടെ ആത്മീയ ഉന്നതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മജ്‌ലിസു തര്‍ഖിയ, സുഹ്ബത്ത് എന്ന പേരിലാണ് പ്രദര്‍ശനം ഒരുക്കിയത്. സാമ്പത്തിക ഭാവി ലക്ഷ്യമാക്കുന്ന ഹോപ്പ് അതുമായി ബന്ധപ്പെട്ട പഠന ചിന്താ വേദിയായാണ് പവലിയന്‍ സജ്ജമാക്കിയത്. കൂടാതെ മാറുന്ന കാലത്തിന്റെ അനുരണനങ്ങള്‍ പ്രമേയമാക്കി അല്‍ ജസരിയ എഐ പവലിയനും, ഷിഫാ അല്‍ ജസീറ പോളിക്ലിനിക് സൗജന്യ മെഡിക്കല്‍ ചെക്ക്അപ്പും കോഴിക്കോടന്‍ മക്കാനിയും പരിപാടിയെ വര്‍ണാഭമാക്കി.

ജാസിര്‍ ഹസനി, മുബാറക് അലി കാപ്പാട്, സൈനുല്‍ ആബിദ് മച്ചകുളം, ശറഫുദ്ധീന്‍ മടവൂര്‍, ജുനൈദ് മാവൂര്‍ ലത്തീഫ് കട്ടിപ്പാറ, എം എന്‍ അബൂബക്കര്‍, നൗഫല്‍ കാപ്പാട്, എന്നിവര്‍ നേതൃത്വം നല്‍കി. അസര്‍ നമസ്‌കാരനന്തരം നടന്ന ചൂട്ട്, ‘റീലല്ല റിയല്‍ലൈഫ്’ ചര്‍ച്ച ഏറെ ചിന്താര്‍ഹമായിരുന്നു. ഗഫൂര്‍ മാസ്റ്റര്‍ കൊടുവള്ളി, ഡോ. മുഹമ്മദ് മുസ്തഫ, ഇസ്ഹാഖ് കാക്കേരി, ശാമില്‍ പൂനൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു.

പരിപാടിയുടെ സമാപനം സെഷനില്‍ പ്രവാചകനുരാഗം ഇമ്പത്തോടെ പെയ്തിറിങ്ങിയ ഇഷ്ഖ് മജ്‌ലിസും അരങ്ങേറി. മനസ് കൊണ്ട് മദീന കണ്ട മനോഹര വേദിക്ക് സ്വാലിഹ് നിസാമി എളേറ്റില്‍, അമീന്‍ പാലത്തിങ്ങല്‍, അനസ് മാണിയൂര്‍, മുബൈസ് കാസര്‍ഗോഡ്, സ്വാലിഹ് മാസ്റ്റര്‍ പരപ്പന്‍പൊയില്‍ തുടങ്ങിയ റിയാദിലെയും നാട്ടിലെയും പ്രശസ്ത മാദിഹീങ്ങള്‍ നേതൃത്വം നല്‍കി. സമാപന ചടങ്ങിനു ശമീര്‍ പുത്തൂര്‍ സ്വാഗതവും അബ്ദുറഹിമാന്‍ ഫറോക്ക് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.