
റിയാദ്: സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെ കാര്‍ ഇടിച്ചുതെറിപ്പിച്ച മലയാളി റിയാദില്‍ മരിച്ചു. തിരുവനന്തപുരം കണിയാപുരം എംഇകെ മന്‍സിലില്‍ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ സുധീര്‍ (47) ആണ് മരിച്ചത്. വാദി ലബന്‍ എക്‌സിറ്റ് 33ല്‍ അസീര്‍ സ്ട്രീറ്റില്‍ വ്യഴം പലര്‍ച്ചെ 1.30നാണ് അപകടം. ഡ്യൂട്ടി കഴിഞ്ഞ് സൈക്കിളില്‍ മടങ്ങവെ സിഗ്‌നലിനടുത്ത് കാര്‍ ഇടിക്കുകയായിരുന്നു.

കാര്‍ നിര്‍ത്താതെ പോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഡിഎച്എല്‍ ജീവനക്കാരനാണ് സുധീര്‍ മൂന്നു മാസം മുമ്പാണ് അവധി കഴിഞ്ഞ തിരിച്ചെത്തിയത്. മൃതദേഹം റിയാദ് കിംഗ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍. പൊലീസ് അന്വേഷണം ആരംഭിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.