
റിയാദ്: തറവാട് കുടുംബ കൂട്ടായ്മ സംഘടിപ്പിച്ച ലിറ്റില്‍ ആര്‍ട്ടിസ്റ്റ് സീസണ്‍-3 വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. ജനുവരി 31ന് റിയാദ് റെയ്ദ് പ്രൊ കോര്‍ട്ടില്‍ നടത്തിയ ചിത്രരചനാ മത്സരത്തില്‍ നാലു വിഭാഗങ്ങളിലായി അറുനൂറിലധികം കുട്ടികള്‍ പങ്കെടുത്തു.

മുഖ്യ പ്രായോജകരായ ഫണ്‍ബോയുടെ സാമഗ്രികകളാണ് കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ഉപയോഗിച്ചത്. ഓരോ വിഭാഗത്തിലും മൂന്ന് സ്ഥാനങ്ങളും അഞ്ച് വീതം പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചു. തറവാടിന്റെ കളിവീട്ടില്‍ ഒരുക്കിയ വേദിയില്‍ കഴിഞ്ഞ ദിവസം വിജയികള്‍ക്കു ഉപഹാരം വിതരണം ചെയ്തു.

യൂനിവേഴ്‌സല്‍ ഇന്‍സ്‌പെക്ഷന്‍ കമ്പനി ഡയറക്ടര്‍ അബ്ദുള്‍ മജീദ് ബദറുദ്ദീന്‍ മുഖ്യാതിഥിയായിരുന്നു. വ്യാവസായ, സാമൂഹിക, കാരുണ്യ മേഖലകളിലെ സംഭാവന പരിഗണിച്ച് അബ്ദുള്‍ മജീദ് ബദറുദ്ദീന് ‘ബിസിനസ് ഫിലാന്ത്രോപിസ്റ്റ്’ അവാര്‍ഡ് സമ്മാനിച്ചു. തറവാട് കുടുംബാംഗങ്ങളും മത്സരത്തില്‍ പങ്കെടുത്ത കുട്ടികളും രക്ഷിതാക്കളും അതിത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.