
റിയാദ്: യമന്‍ പൗരത്വമുളള നാല് വനിതകളെ യാചനയ്ക്കു സൗദി അറേബ്യയിലെത്തിച്ച വിദേശിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. മനുഷ്യക്കടത്തു, യാചകവൃത്തി എന്നിവ തടയുന്നതിനു സുരക്ഷാ പരിശോധനാ വിഭാഗം നടത്തിയ റെയ്ഡില്‍ യമന്‍ പൗരനെ അറസ്റ്റു ചെയ്തു.

മനുഷ്യക്കടത്ത് വിരുദ്ധ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. വനിതകളെ കടത്തി ക്കൊണ്ടുവരുകയും യാചനയ്ക്കു നിയോഗിക്കുകയായിരുന്നു. ഇവര്‍ക്ക് നിശ്ചിത തുക പ്രതിഫലം നല്‍ശിയാണ് യാചനക്കു നിയോഗിച്ചിരുന്നത്. മനുഷ്യക്കടത്തു നടത്തുക, വനിതകളെ ചൂഷണം ചെയ്യുക, സ്ത്രീത്വത്തെ അപമാനിക്കുക, ഭിക്ഷാടനം നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പ്രതിക്കെതിരെ ചുമത്തിയതായി പൊതു സുരക്ഷാ ഡയറക്ടറേറ്റ് അറിയിച്ചു.

റിയാദ് നഗരത്തിലും പൊതുവിടങ്ങളിലും റോഡുകളിലും പാര്‍ക്കുകളിലും പള്ളികള്‍ക്കും കടകളിലും വനിതകളെ ഭിക്ഷയാചിക്കാന്‍ നിയോഗിക്കുകയായിരുന്നു. നിയമ നടപടികള്‍ക്കായി പ്രതിയെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
യാചന നിരോധിത രാജ്യമാണ് സൗദി അറേബ്യ. റമദാനില്‍

യാചനക്കായി സന്ദര്‍ശന വിസയിലും വിവിധ രാജ്യങ്ങളില്‍ നിന്നുളളവര്‍ എത്തുക പതിവാണ്. യാചകരെ പ്രോത്സാഹിപ്പിക്കരുതെന്നും അവരെ സഹായിക്കുന്നവര്‍ക്കെതിരെയും പിഴ ഉള്‍പ്പെടെ നടപടി സ്വീകരിക്കുമെന്നും ആധികൃതര്‍ ആവര്‍ത്തിച്ചു മുന്നറിയിപ്പു നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.