
അബുദാബി: രണ്ട് മലയാളികളുടെ വധശിക്ഷ യുഎഇയില്‍ നടപ്പിലാക്കി. മുഹമ്മദ് റിനാഷ് എ, മുരളീധരന്‍ പി വി എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. രണ്ട് വ്യത്യസ്ഥ കൊലപാതക കുറ്റങ്ങള്‍ക്കാണ് രണ്ട് പേരുടെയും വധശിക്ഷ. യുഎഇ പൗരനെ വധിച്ചതിനാണ് മുഹമ്മദ് റിനാഷിനെ വധശിക്ഷക്ക് വിധേയനാക്കിയത്. ഇന്ത്യന്‍ പൗരനെ വധിച്ചതിനാണ് മുരളീധരനു ശിക്ഷ ലഭിച്ചത്.

അതേസമയം, സാധ്യമായ നിയമ സഹായം ഇരുവര്‍ക്കും നല്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബന്ധുക്കള്‍ക്ക് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുന്നത് പരിശോധിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ വധശിക്ഷക്ക് വിധേയയായ യുപി സ്വദേശിനി ഷഹ്‌സാദി ഖാന്റെ സംസ്‌കാരം യുഎഇയില്‍ നടന്നു. ഷഹസാദിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കണമെന്ന് വിദേശകാര്യമന്ത്രാലയം വഴി കുടുംബം ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചില്ല. ഇതോടെയാണ് സംസ്‌കാരം നടത്തിയത്.

സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബത്തിന് യുഎഇ അനുമതി നല്‍കിയെങ്കിലും സാമ്പത്തിക ക്ലേശം അനുവദിക്കുന്നില്ലെന്ന് കുടുംബം അറിയിച്ചു. ഇന്ത്യന്‍ കുടുംബത്തില്‍ കെയര്‍ ഗീവര്‍ ജോലി ചെയ്തിരുന്ന വീട്ടിലെ നാലുമാസം പ്രായമായ കുട്ടി മരിച്ചതിന് കാരണം ഷഹസാദിയാണെന്ന് അബുദാബി കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഫെബ്രുവരി 15ന് വധശിക്ഷ നടപ്പിലാക്കിയത്.






