
റിയാദ്: ‘തല ഉയര്‍ത്തി നില്‍ക്കാം’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ചറല്‍ ഫൌണ്ടേഷന്‍ (ഐസിഎഫ്) ദൈ്വ മാസ അംഗത്വ കാമ്പയിന് സമാപനം. റീജിയണല്‍ കൗണ്‍സിലില്‍ യോഗം പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. റിയാദിലെ 69 യൂണിറ്റുകളിലും 17 ഡിവിഷനുകളിലും കൗണ്‍സിലുകളും നിലവില്‍ വന്നു. മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ച കൗണ്‍സില്‍ ഐസിഎഫ് നാഷണല്‍ പ്രസിഡന്റ് ഹബീബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

വിവിധ സമിതികളുടെ വാര്‍ഷിക റിപോര്‍ട്ടുകള്‍, അബ്ദുല്‍മജീദ് താനാളൂര്‍ (ജനറല്‍ ), ഷമീര്‍ രണ്ടത്താണി (ഫിനാന്‍സ്), അബ്ദുല്‍ കാദര്‍ പള്ളിപ്പറമ്പ് (പബ്ലിക്കേഷന്‍), അബ്ദുല്‍ അസീസ് പാലൂര്‍ (സംഘടന), മുഹമ്മദ് ബഷീര്‍ മിസ്ബാഹി (ദഅവ), അബ്ദുല്‍ ലത്തീഫ് മാനിപുരം (അഡ്മിന്‍), അബ്ദുല്‍ ജബ്ബാര്‍ കുനിയില്‍ (വിദ്യാഭ്യാസം), ഇബ്രാഹിം കരീം (വെല്‍ഫെയര്‍) എന്നിവര്‍ അവതരിപ്പിച്ചു.

നാഷണല്‍ പബ്ലിക്കേഷന്‍ പ്രസിഡന്റ് അബ്ദുല്‍ റഷീദ് സഖാഫി മുക്കം കൗണ്‍സില്‍ നിയന്ത്രിച്ചു. സെന്‍ട്രല്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ലുഖ്മാന്‍ പാഴൂര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികളായി മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍ (പ്രസിഡന്റ്), ഇബ്രാഹിം കരീം (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ മജീദ് താനാളൂര്‍ (ഫിനാന്‍സ് സെക്രട്ടറി), ഷമീര്‍ രണ്ടത്താണി, അബ്ദുല്‍ റഹ്മാന്‍ സഖാഫി കടക്കാട്ടുപാറ, മുഹമ്മദ് ബഷീര്‍ മിസ്ബാഹി (ഡെപ്യൂട്ടി പ്രസിഡന്റുമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

അബ്ദുല്‍ ലത്തീഫ് മിസ്ബാഹി കുറ്റിപ്പാല (സെക്രട്ടറി, ഓര്‍ഗനൈസിങ് ആന്റ് ട്രെയിനിങ്), അബ്ദുല്‍ ലത്തീഫ് മാനിപുരം (അഡ്മിന്‍ ആന്റ് ഐ ടി), അബ്ദുല്‍ കാദര്‍ പള്ളിപറമ്പ് (പിആര്‍ ആന്റ് മീഡിയ), ഹസൈനാര്‍ ഹാറൂനി പടപ്പേങ്ങാട് (തസ്‌കിയത്), ജാബിറലി പത്തനാപുരം (വിമന്‍സ് എംപവര്‍മെന്റ്), ഇസ്മായില്‍ സഅദി (ഹാര്‍മണി ആന്‍ഡ് എമിനെന്‍സ്),

അബ്ദുല്‍ അസീസ് മാസ്റ്റര്‍ പാലൂര്‍ (നോളേജ്), ഷൗക്കത് സഅദി മഴൂര്‍ (മോറല്‍ എഡ്യൂക്കേഷന്‍), മന്‍സൂര്‍ പാലത്ത് (എക്കണോമിക്‌സ്), അബ്ദുല്‍ ജബ്ബാര്‍ കുനിയില്‍ (പബ്ലിക്കേഷന്‍), അബ്ദുല്‍ റസാഖ് വയല്‍ക്കര (വെല്‍ഫെയര്‍), ശാക്കിര്‍ കൂടാളി (സഫ്‌വ കോ ഓര്‍ഡിനേറ്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു. അബ്ദുല്‍ മജീദ് താനാളൂര്‍ സ്വാഗതവും ഇബ്രാഹിം കരീം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.