
റിയാദ്: ഒഐസിസി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി കുടുംബ സംഗമം ‘മീറ്റ് ആന്റ് ഗ്രീറ്റ്-2കെ25’ സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ ജില്ല കമ്മിറ്റി ഉപാധ്യക്ഷന്‍ അന്‍സായി ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. കലാ സന്ധ്യയില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.

പരിചയപ്പെടുവാനും ഒത്തൊരുമ നിലനിര്‍ത്തുവാനും ഇത്തരം കൂടിച്ചേരലുകള്‍ വഴിയൊരുക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റിപ്രസിഡന്റ് സലീം കളക്കര പറഞ്ഞു. കേരളത്തിലെ സമകാലിക വാര്‍ത്തകള്‍ ആശങ്കാ ജനകമാണ്. മയക്കുമരുന്നിന്റെ ഉപയോഗവും കൊലപാതകങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കരുതലിന്റെയും ഉദ്‌ബോധനത്തിന്റെയും ആവശ്യകത ഏറിയിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.

സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് അബ്ദുല്ല വലാഞ്ചിറയെ ജില്ലാ അധ്യക്ഷന്‍ നാസര്‍ വലപ്പാട് ആദരിച്ചു. നാഷണല്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത സംഘടന ചുമതയുള്ള ജനറല്‍ സെക്രട്ടറി റഹ്മാന്‍ മുനമ്പത്ത്, വൈസ് പ്രസിഡന്റ് ഷാജി സോണ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.