മിദ്‌ലാജ് വലിയന്നൂര്‍
ബുറൈദ: മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു. ഉനൈസ കിംഗ് സൗദ് ആശുപത്രി സ്റ്റാഫ് നേഴ്‌സ് ചങ്ങനാശ്ശേരി കുമരന്‍കേരി ചക്കുകുളം വീട്ടില്‍ ലിന്റു ലിസാ ജോര്‍ജ്ജ് (31) ആണ് മരിച്ചത്. ജൂലൈ 28 പുലര്‍ച്ചെ 3.45ന് ആരയിരുന്നു മരണം. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം. ഭര്‍ത്താവ് ബിബിന്‍ കുര്യാക്കോസ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ആശുപത്രിയില്‍ മെയില്‍ നഴ്‌സ് ആണ്. 2015 മുതല്‍ കിംഗ് സൗദ് ആശുപത്രിയില്‍ ജോലി ചെയ്തുവരുകയായിരുന്നു. കഴിഞ്ഞ ജൂലൈ മാസമാണ് അവധി കഴിഞ്ഞ് മടങ്ങിയെത്തിയത്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. ഇതിനുളള നിയമ നടപടികള്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ നിര്‍ദേശത്തെ തുടര്‍ന്ന് മിഥുന്‍ ജേക്കബ്, സാമൂഹിക പ്രവര്‍ത്തകന്‍ സലാം പാറാട്ട് എന്നിവരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.