റിയാദ്: ഹൃദയാഘാതം മൂലം മരിച്ച കണ്ണൂര്‍ കുഞ്ഞിമംഗലം തെക്കേവീട് രാകേഷിന്റെ(35) മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. റിയാദ് പയ്യന്നൂര്‍ സൗഹൃദ വേദി പ്രവര്‍ത്തക സമിതി അംഗമായിരുന്നു. വന്ദേ ഭാരത് മിഷന്‍ ഫ്‌ളൈറ്റില്‍ നാട്ടിലെത്താന്‍ ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്നതിതിനിടെയാണ് രാകേഷിന്റെ വിയോഗം.
പയ്യന്നൂര്‍ സൗഹൃദ വേദി പ്രവര്‍ത്തകരുടെ ശ്രമഫലമായി രാകേഷിന്റെ സ്‌പോണ്‍സറില്‍ നിന്ന് ആനുകൂല്യം കുടുംബത്തിന് എത്തിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവും കമ്പനി വഹിച്ചു. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനും സഹായങ്ങള്‍ക്കും സനൂപ്കുമാര്‍, സതീശന്‍, ഉണ്ണിക്കുട്ടന്‍, രാഗേഷ് കണ്ണൂര്‍, മുകേഷ് കണ്ണൂര്‍, സംഗീത്, ശിഹാബ്, ശശികുമാര്‍, ഷാഫി എന്നിവര്‍ രംഗത്തുണ്ടായിരുന്നു. സഹായം നല്‍കിയ ഇന്ത്യന്‍ എംബസി, പോലീസ്, ഡോ. ഹസീന ഫുവാദ്, ഡോ. അബ്ദുല്‍ അസീസ്, മൃതദേഹം സംസ്‌കരിക്കുന്നതിന് സഹായം നല്‍കിയ ജ്യോതിഷ് (റൂറല്‍ ബാങ്ക്) എന്നിവരുടെ സേവനങ്ങള്‍ക്ക് സൗഹൃദ വേദി നന്ദി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.