Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

‘മനുഷ്യ കടത്തിനെതിരെ ഒരുമിച്ചു പോരാടാം’ കാമ്പയിന്‍

റിയാദ്: മനുഷ്യ കടത്തിനെതിരെ സൗദി അറേബ്യയില്‍ കാമ്പയിന്‍ ആരംഭിച്ചു. ജൂലൈ 30 ലോക മനുഷ്യ കടത്തു വിരുദ്ധ ദിനമാണ്. ഇതിന്റെ ഭാഗമായി മനുഷ്യാവകാശ കമ്മീഷന്റെ നേതൃത്വത്തിലാണ് കാമ്പയിന്‍. മനുഷ്യ കടത്തിനെതിരെ ഒരുമിച്ചു പോരാടാം എന്ന പ്രമേയത്തിലാണ് കാമ്പയിന്‍ ആരംഭിച്ചതെന്ന് പ്രസിഡന്റ് ഡോ. അവദ് അല്‍ അവദ് പറഞ്ഞു. മനുഷ്യ കടത്തു ലോകത്തെ പ്രധാന കുറ്റകൃത്യങ്ങളിലൊന്നാണ്. ഇത് മനുഷ്യാവകാശ ലംഘനവുമാണ്. ഇത്തരം ഗുരുതരമായ കുറ്റകൃത്യം ഇല്ലാതാക്കാന്‍ പൊതു സമൂഹത്തിന്റെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും നേതൃത്വത്തില്‍ മനുഷ്യ കടത്ത് ചെറുക്കുന്നതിന് ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത് ആഗോള സൂചികയില്‍ രാജ്യത്തിന്റെ നില മെച്ചപ്പെടുത്തിയതായും അവാദ് അല്‍ അവാദ് വിശദീകരിച്ചു. മനുഷ്യാവകാശ സംരക്ഷണവും ഉന്നമനവും സംബന്ധിച്ച കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ കമ്മീഷന്‍ ശ്രദ്ധപുലര്‍ത്തുന്നുണ്ട്. ഇസ്‌ലാമിക നിയമങ്ങളുടെയും പ്രയോഗങ്ങളുടെയും അടിസ്ഥാനത്തില്‍ ഇത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top