മലബാര്‍ അടുക്കള അഗോള പാചക മത്സരം ‘സൂപ്പര്‍ ഷെഫി’ന്റെ റിയാദ് പ്രവിശ്യാ മത്സരം മുറബ്ബ റിയാദ് അവന്യൂമാളിലെ ലുലു ഹൈപ്പറില്‍ നടന്നു. വര്‍ണാഭമായ കലാ വിരുന്നോടെയാണ് രുചിക്കൂട്ടിന്റെ മേളപ്പെരുക്കത്തിന് അരങ്ങുണര്‍ന്നത്. മലയാളികള്‍ക്കു പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളളവരും പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ് സ്വദേശികളും മത്സരത്തില്‍ പങ്കെടുത്തു.
ഓരോ നാട്ടിലേയും പരമ്പരാഗത വിഭവങ്ങളാണ് മത്സരാര്‍ഥികളിലേറെയും തയ്യാറാക്കിയത്. മണ്‍ചട്ടിയില്‍ ഫിഷ് ദം ബിരിയാനി തയ്യാറാക്കിയാണ് മലയാളി വീട്ടമ്മമാര്‍ മത്സരത്തില്‍ പങ്കെടുത്തത്.
സജ്‌ന സലിം ഒന്നാം സ്ഥാനവും സുബി ഷംസ് രണ്ടാം സ്ഥാനവും നേടി. ഷംന ഷഫീഖിനാണ് മൂന്നാം സ്ഥാനം. റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ഷെഫുമാരായിരുന്നു വിധികര്‍ത്താക്കള്‍.
ഈജിപ്ഷ്യന്‍ തന്നൂറ ഡാന്‍സും കുരുന്നുകളുടെ നൃത്തനൃത്യങ്ങളും അരങ്ങേറി. മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് ഉപഹാരം സമ്മാനിച്ചു. മലബാര്‍ അടുക്ക കോ ഓര്‍ഡിനേറ്റര്‍ നൗഫിന സാബു അധ്യക്ഷത വഹിച്ചു. ലാജ അഹദ്, അസ്മ ഷുക്കൂര്‍, നിഷ സേഠ്, സാബിര്‍ ലബീബ്, ഫസ്‌ന ഷാഹിദ്, ലുബിന ബാബു, ഹസീന സലിം എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.