ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി വനിതാ വിഭാഗം കേന്ദ്രകമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദമ്മാമില്‍ നവയുഗം കുടുംബസംഗമത്തില്‍ വനിതാവേദി കണ്‍വെന്‍ഷനിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ (പ്രസിഡന്റ്), രഞ്ജിത പ്രവീണ്‍ (സെക്രട്ടറി), മഞ്ജു അശോക് (ജോ. സെക്രട്ടറി), മീനു അരുണ്‍ (വൈസ് പ്രസിഡന്റ്) എന്നിവരാണ് സഹഭാരവാഹികള്‍.
പ്രിയ ബിജു, അനീഷ കലാം, ഷീബ സാജന്‍, അമീന റിയാസ്, സംഗീത സന്തോഷ്, നഫിത ഇബ്രാഹിം, ബീന പ്രകാശ്, സുറുമി, ആരതി എം.ജി, ബിജി ഷാഹിദ് എന്നിവര്‍ ഉള്‍പ്പെട്ട പത്തംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരെഞ്ഞെടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
