റിയാദ്: സൗദി അറേബ്യയില്‍ വിദേശ സേന എത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയര്‍ ജന. തുര്‍ക്കി അല്‍ മാലിക്കി. യുഎസ്, യുടെ സേന ഹൂതി കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നാണ് ചില കോണുകള്‍ വ്യാജ പ്രചാരണം നടത്തിയത്. ത്വായിഫ് കിങ് ഫഹദ് എയര്‍ബേസിലേക്ക് വിദേശ സേന എത്തിയെന്നായിരുന്നു പ്രചാരണം.
ചരക്ക് കപ്പലുകള്‍ക്കുനേരെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് സൈനിക നടപടിയെന്ന് അമേരിക്ക വിശദീകരിച്ചു. അതേസമയം ഹൂതി കേന്ദ്രങ്ങളില്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ബോംബിങ്ങില്‍ വ്യാപക നാശനഷ്ടം ഉണ്ടായി.
ചെങ്കടലിലെ യുദ്ധക്കപ്പലുകളില്‍ നിന്നജഎഎ അമേരിക്കന്‍ യുദ്ധവിമാനങ്ങളാണ് ആക്രമണം നത്തെിയത്. യമന്‍ തലസ്ഥാനം സന്‍അ, ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖം ഹുദൈദ, ചരിത്രനഗരം ത്വമര്‍ തുടങ്ങി 12 കേന്ദ്രങ്ങളില്‍ ബോംബിംഗ് നടന്നു. ഓസ്‌ട്രേലിയ, കാനഡ, ബഹ്‌റൈന്‍ തുടങ്ങി പത്ത് രാജ്യങ്ങളുടെ പിന്തുണയോടെയാണ് ആക്രമണമെന്ന് അമേരിക്ക വിശദീകരിച്ചു.
അതേസമയം, ആക്രമണത്തിന് അമേരിക്കയും ബ്രിട്ടനും കനത്ത വില നല്‍കേണ്ടി വരുമെന്ന് ഹൂതി വക്താവ് മുന്നറിയിപ്പ് നല്‍കി. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനുള്ള തിരിച്ചടിയാണ് ചരക്ക് കപ്പലുകള്‍ക്ക് നേരെയുളള ഹൂതികളുടെ ആക്രമണം. ഹൂതി ആക്രമണ ഭീഷണിയെ തുടര്‍ന്ന് ലോകമെങ്ങും ചരക്ക് നീക്കം താളം തെറ്റുകയും ചെലവ് വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുളളത്. ഇതു തുടരാന്‍ ആവില്ലെന്നും ഹൂതികളുടെ ശക്തി ക്ഷയിപ്പിക്കുന്നതിനാണ് ആക്രമണമെന്നുമാണ് അമേരിക്കന്‍ നിലപാട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.