പയ്യന്നൂര്‍ സൗഹൃദ വേദി പൊതുയോഗവും കലണ്ടര്‍ പ്രകാശനവും

റിയാദ്: പയ്യന്നൂര്‍ സൗഹൃദ വേദി റിയാദ് അര്‍ദ്ധ വാര്‍ഷിക ജനറല്‍ ബോഡിയോഗവും പുതുവര്‍ഷ കലണ്ടര്‍ പ്രകാശനവും നടന്നു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മുഖ്യ ഉപദേശക സമിതിഅംഗം അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. സ്പീഡ് പ്രിന്റിംഗ് പ്രസിന്റെ സഹകരണത്തോടെ പ്രസിദ്ധീകരിച്ച കലണ്ടര്‍ വേദി സീനിയര്‍ അംഗങ്ങളായ ദിനേശ്, ജയന്‍ എന്നിവര്‍ക്ക് നല്കി പ്രകാശനം നിര്‍വഹിച്ചു. പ്രസിഡന്റ് സനൂപ് പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു.

ദിനേശ്, ജയന്‍, വൈസ് പ്രസിഡന്റ് ഹരി നാരായണന്‍, സീനിയര്‍ എക്‌സിക്യൂട്ടീവ് അഷറഫ് എന്‍. ടി, ജോയിന്റ് സെക്രട്ടറി സുബൈര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് ഇശാഖ്,മുഹമ്മദ് കുഞ്ഞി, മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍ എഞ്ചിനീയര്‍ ജഗദീപ്, ജോയിന്റ് ട്രഷറര്‍ ജയ്ദീപ്, വനിതാവേദി പ്രതിനിധി പ്രിയ സനൂപ്, നിവേദിത ദിനേശ് എന്നിവരും പുതുവര്‍ഷരാശംസകള്‍ നേര്‍ന്നു.

ജനറല്‍ സെക്രട്ടറി സിറാജ് തിഡില്‍ സ്വാഗതവും മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.

Leave a Reply