Sauditimesonline

watches

മങ്കട സി എച്ച് സെന്റര്‍: റിയാദ് ചാപ്റ്റര്‍ വിഭവ സമാഹാരണ കാമ്പയിന്‍

റിയാദ്: മങ്കട സി എച്ച് സെന്റര്‍ കെട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് റിയാദ് ചാപ്റ്റര്‍ വിഭവ സമാഹാരണ കാമ്പയിന്‍ ആരംഭിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് നജ്മുദ്ധീന്‍ മഞ്ഞളാംകുഴി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം തോണിക്കര ആദ്യ സംഭാവന നല്‍കി. റമദാന്‍ മുപ്പതിന് ക്യാമ്പയിന്‍ സമാപിക്കും.

മങ്കട ഗവ. ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് 6 വര്‍ഷമായി സി എച്ച് സെന്റര്‍ പ്രവൃത്തിച്ച് വരുന്നുണ്ട്. രോഗികള്‍ക്കുള്ള മരുന്നുകള്‍, ഭക്ഷണം, വിവിധ ഉപകരണങ്ങള്‍ തുടങ്ങി വിവിധ സേവനങ്ങള്‍ നല്‍കിവരുന്നു. ആശുപത്രിക്ക് സമീപം വാങ്ങിയ സ്ഥലത്ത് മൂന്ന് നില കെട്ടിടത്തിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. ഈ വര്‍ഷം അവസാനം ഉദ്ഘാടനം ചെയ്യും. പൂര്‍ണ്ണ നിലയില്‍ സി എച്ച് സെന്റര്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഡയാലിസിസ് യൂണിറ്റ്, ലബോറട്ടറി, ഫാര്‍മസി, ഫിസിയോ തെറാപ്പി സെന്റര്‍, ആംബുലന്‍സ് സേവനം തുടങ്ങിയ സൗകര്യങ്ങള്‍ രോഗികള്‍ക്ക് ലഭ്യമാക്കും.

കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ പ്രസിഡന്റും അഡ്വ. കുഞ്ഞാലി ജനറല്‍ സെക്രട്ടറിയും ഉമ്മര്‍ അറക്കല്‍ ട്രഷററുമായ കമ്മിറ്റിയാണ് സി എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

സൈതലവി ഫൈസി പനങ്ങാങ്ങര പ്രാര്‍ത്ഥന നടത്തി. കെ എം സി സി നാഷണല്‍ സെക്രട്ടറിയേറ്റംഗം ശുഹൈബ് പനങ്ങാങ്ങര, വി എം അഷ്‌റഫ് ന്യൂ സഫമക്ക, ഷാഹിദ് മാസ്റ്റര്‍, കെ ടി അബൂബക്കര്‍, റഫീഖ് പൂപ്പലം, റിയാസ് തിരൂര്‍ക്കാട്, അബ്ദുള്ള ഉരുണിയന്‍, ശിഹാബ് അരിപ്ര, ഷഫീഖ് കുറുവ,അലിക്കുട്ടി കടുങ്ങാപുരം, അമീര്‍ പി വി, ഹുസൈന്‍ കെ ടി, ഹാരിസ് മങ്കട, ഹാരിസ് കുറുവ, ദില്‍ഷാദ് മഞ്ഞളാംകുഴി, ലുഖ്മാന്‍ കല്ലിങ്ങല്‍, അമീര്‍ മാമ്പ്രത്തൊടി, നാസര്‍ ഫാര്‍മസി, മഹ്‌റൂഫ് മക്കരപ്പറമ്പ, സൈതലവി പൂളക്കല്‍, സൈനുദ്ദീന്‍ കടന്നമണ്ണ, സലിം തിരൂര്‍ക്കാട് ,അന്‍സിഫ് പുത്തനങ്ങാടി എന്നിവര്‍ പ്രസംഗിച്ചു. അനീര്‍ ബാബു പെരിഞ്ചീരി സ്വാഗതവും ഷക്കീല്‍ തിരൂര്‍ക്കാട് നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top