
ജിദ്ദ: വിശുദ്ധ കഅ്ബാലയത്തിന് പുതിയ കിസ്‌വ അണിയിച്ചു. കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സില്‍ നിന്നുള്ള പരിചയ സമ്പന്നരായ ജീവനക്കാരുടെ നേതൃത്വത്തില്‍ പഴയ പുടവ അഴിച്ചുമാറ്റിയാണ് പുതിയ കിസ്‌വ അണിയിച്ചത്. ഇതിനു മുന്നോടിയായി ഹറംകാര്യ വകുപ്പിനു കീഴിലെ സാങ്കേതിക, മെയിന്റനന്‍സ് വിഭാഗം കഴിഞ്ഞ ദിവസം കഅ്ബാലയത്തിന്റെ ചുമരുകള്‍ പരിശോധിക്കുകയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

കിസ്‌വ ബന്ധിപ്പിക്കുന്ന സ്വര്‍ണംപൂശിയ വളയങ്ങള്‍ വീണ്ടും സ്വര്‍ണംപൂശി മിനിക്കുന്ന ജോലിയാണ് പ്രധാനമായും പൂര്‍ത്തിയാക്കിയത്. 54 വളയങ്ങളിലാണ് കിസ്‌വ ബന്ധിപ്പിക്കുന്നത്. വളയങ്ങള്‍ സ്ഥാപിച്ച കഅ്ബാലയത്തിന്റെ താഴ്ഭാഗങ്ങളിലെ മാര്‍ബിളുടെ ഉറപ്പും പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് പുതിയ കിസ്‌വ അണിയിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.