Sauditimesonline

SaudiTimes
targer
റിയാദ് എഡ്യൂ എക്‌സ്‌പോ സെപ്തം. 13ന്; ഡോ. ആനന്ദ് പ്രഭു പങ്കെടുക്കും

ഉനൈസയിൽ ‘മെഡിക്കോൺ’

ഉനൈസ: ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ.സി.എഫ് ) ‘ഹെൽത്തോറിയം’ ആരോഗ്യ ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായി അൽ ഖസീം സെൻട്രലിനു കീഴിലുള്ള ഉനൈസ സെക്ടർ കമ്മിറ്റി “മെഡികോൺ” സംഘടിപ്പിച്ചു.

ഉനൈസ അൽമിശ്കാത് ഓഡിറ്റോറിയത്തിൽ അൽ ഖസീം യൂണിവേഴ്സിറ്റി ഹെൽത്ത് കോളേജ് ഡിപ്പാർട്മെന്റ് ഹെഡ് മഹ്മൂദ് മൂത്തേടം “പ്രമേഹവും വൃക്കരോഗങ്ങളും” എന്ന വിഷയo അവതരിപ്പിച്ചു. യൂണിവേഴ്സിറ്റി ആസിസ്റ്റന്റ് പ്രൊഫസ്സർ ഡോ. ശങ്കർ, ക്ലിനിക്കൽ നുട്രിഷ്യൻ ഡോ. മുഹമ്മദ് ഇദ്രീസ് തുടങ്ങിയവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു.

സെമിനാർ സെൻട്രൽ ദഅവ സെക്രട്ടറി അബ്ദുല്ല സകാക്കിർ ഉത്ഘാടനം നിർവഹിച്ചു.ഐ സി എഫ്അൽ ഖസീം പബ്ലിക് റിലേഷൻ ബോർഡ് അംഗങ്ങളായ മുജീബ് സഖാഫി സ്വാഗതവും ഷമീർ സഖാഫി അധ്യക്ഷതയും വഹിച്ചു.ആർ എസ്‌ സി ഖസീം സെൻട്രൽ സെക്രട്ടറി ഹുസ്സൈൻ താളനൂർ ആശംസയും സെക്ടർ സെക്രട്ടറി അബ്ദുൽഗഫൂർ ഓമശ്ശേരി നന്ദിയും പറഞ്ഞു.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരും മേഖലയിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികളും സംബന്ധിച്ച പരിപാടി വളരെയധികം ശ്രദ്ധേയമായി “ബെറ്റർ വേൾഡ് ബെറ്റർ ടുമാറോ” എന്ന ശീർഷകത്തിലുള്ള ഈ സംഘടനാ വര്ഷത്തെ ആദ്യ പദ്ധതിയായാണ് സംഘടന ആരോഗ്യ ബോധവൽക്കരണ കാമ്പയിൻ അവതരിപ്പിക്കുന്നത്.ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന പ്രവാസി സമൂഹത്തിനിടയിൽ പൊതു ജന സമ്പർക്ക പരിപാടികളും, ലഘുലേഖ വിതണം,മെഡിക്കൽ സർവേ,ഹെൽത്ത് പ്രൊഫഷനൽ മീറ്റ്,സോഷ്യൽ മീഡിയ കാമ്പയിൻ തുടങ്ങിയവയും നടന്നു വരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top