റിയാദ്: എംഎഫ്‌സി ഫ്രൈഡ് ചിക്കന്റെ രുചിപ്പെരുമ മത്സരത്തിന് വഴിമാറിയപ്പോള്‍ പാക്, ഈജിപ്ത് പൗരന്‍മാരെ പിന്നിലാക്കി മലയാളി യുവാവ് തീറ്റ മത്സരത്തില്‍ ജേതാവായി. ആദ്യമായാണ് ബ്രോസ്റ്റഡ് തീറ്റ മത്സരത്തിന് റിയാദ് അല്‍ മല്‍ മദീന ഹൈപ്പറിലെ എംഎഫ്‌സി ബ്രോസ്റ്റഡ് അവസരം ഒരുക്കിയത്. സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസിന്റെ സഹകരണത്തോടെ അരങ്ങേറിയ മത്സരത്തില്‍ 200 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത 16 പേരാണ് വാശിയേറിയ മത്സരത്തില്‍ മാറ്റുരച്ചത്.
ഈജിപ്ത്, പാക് പൗരന്‍മാരെ പിന്നിലാക്കി മലപ്പുറം മഞ്ചേരി മുഹമ്മദ് റാഫി ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ഈജിപ്ത് പൗരന്‍ സൈദ് അലി കരസ്ഥമാക്കി. പാക്ക് പൗരന്‍ ബുഹ്‌റാന്‍ (മൂന്ന്), തൂവൂര്‍ സഫീറലി (നാല്), ബംഗ്ലാദേശ് പൗരന്‍ സീലു റഹ്മാന്‍ (അഞ്ച്) എന്നിവരാണ് ജേതാക്കളായത്.
സമ്മാനദാന ചടങ്ങില്‍ എംഎഫ്‌സി മാനേജിങ്ങ് ഡയറക്ടര്‍ സലാം ടി വി എസ് ആമുഖ പ്രഭാഷണം നടത്തി. റിയാദ് ടാക്കിസ് പ്രസിഡന്റ് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ചു. അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് റീജിയണല്‍ ഡയറക്ടര്‍ സലീം വലിയപറമ്പത്ത്, അഷറഫ് പൊയില്‍, ശിഹാബ് കൊടിയത്തൂര്‍, ഫാറൂഖ് കൊവ്വല്‍, ഖാലിദ് വല്ലിയോട്, ശബ്‌നാന്‍ ടി വി എസ്, റിയാദ് ടാക്കീസ് ഉപദേശകസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, നൗഷാദ് ആലുവ, ട്രഷറര്‍ അനസ് വള്ളികുന്നം, കോഡിനേറ്റര്‍ ഷൈജു പച്ച, സുലൈമാന്‍ വിഴിഞ്ഞം, അന്‍വര്‍ യൂനുസ്, മുഹമ്മദ് നാദിര്‍ഷ എന്നിവര്‍ വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. റിജോഷ് കടലുണ്ടി, എല്‍ദോ വയനാട്, സജീര്‍ സമദ് എന്നിവര്‍ മത്സരം നിയ്രന്തിച്ചു .
ഷമീര്‍ കലിംങ്കല്‍ , ജംഷിര്‍ കാലിക്കറ്റ് , ഷമീര്‍ ബാബു , സാജിര്‍ കാളികാവ് , സുല്‍ഫി കൊച്ചു , സോണി ജോസഫ്, വിജയന്‍ കായംകുളം, അന്‍സാര്‍ കൊടുവള്ളി , കബീര്‍ പട്ടാമ്പി , ഷിജു ബഷീര്‍, ബാബു കണ്ണോത്ത്, രതീഷ് നാരായണന്‍, സൈദ്, ബാദുഷ, ഷഫീഖ് വലിയ, നസീര്‍ അല്‍ഹൈര്‍, ബാലഗോപാലന്‍, റഫീഖ് എം ഡി, പ്രദീപ് കിച്ചു, മുഹമ്മദ് റിസ്വാന്‍ സലിം പുളിക്കല്‍, സൈദ് അലി, റമീസ്, മനു മൂപ്പന്‍, അനു അന്‍വര്‍, മന്‍സൂര്‍ ചെമ്മല എന്നിവര്‍ നേതൃത്വം നല്‍കി. ഉമറലി അകബര്‍, ഷബി മന്‍സൂര്‍ എന്നിവര്‍ അവതാരകരായിരുന്നു. റിയാദ് ടാകീസ് സെക്രട്ടറി സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ഫൈസല്‍ തമ്പലക്കോടന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
