റിയാദ്: ‘നവകേരള നിര്‍മിതിയും പ്രവാസികളും’ എന്ന വിഷയത്തില്‍ കേളി കലാസാംസ്‌കാരിക വേദി സാംസ്‌കാരിക വിഭാഗം നടത്തിയ ഓണ്‍ലൈന്‍ ഉപന്യാസ രചനാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സൗദി പ്രവാസികള്‍ക്കായി നടത്തിയ മത്സരത്തില്‍ വിവിധ പ്രവിശ്യകളില്‍ നിന്ന് 64 രചനകള്‍ ലഭിച്ചു.
ഒന്നാം സ്ഥാനം അല്‍ ഖര്‍ജില്‍ നിന്നുള്ള ജ്യോതിലാല്‍ ശൂരനാട്, രണ്ടാം സ്ഥാനം സലീം പടിഞ്ഞാറ്റുമുറി (ദമ്മാം), മൂന്നാം സ്ഥാനം രാജേഷ് ഓണക്കുന്ന് (റിയാദ്) എന്നിവര്‍ നേടി. കെ ടി കുഞ്ഞിക്കണ്ണന്‍, കുഞ്ഞഹമ്മദ് അഞ്ചച്ചവിടി, കിസ്മത്ത് മമ്പാട് എന്നിവരടങ്ങുന്ന ജൂറിയാണ് സമ്മാനാര്‍ഹമായ സൃഷ്ടികള്‍ തെരഞ്ഞെടുത്തത്. മത്സരത്തിനായി ലഭിച്ച രചനകള്‍ മികച്ച നിലവാരം പുലര്‍ത്തിയതായി വിധി കര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.
വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും, മൊമന്റോയും കേളിദിനത്തോടനുബന്ധിച്ചു നടത്തിയ സാംസ്‌കാരിക സമ്മേളന വേദിയില്‍ ദേശാഭിമാനി വാരിക പത്രാധിപര്‍ ഡോക്ടര്‍ കെ പി മോഹനന്‍ വിതരണം ചെയ്തു.





