
റിയാദ്: കാണാതായ സാമൂഹിക പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. കെഎംസിസി എറണാകുളം ജില്ലാ പ്രവര്‍ത്തക സമിതി അംഗവും മുവാറ്റുപുഴ സ്വദേശിയുമായ ശമീര്‍ അലിയാരെ (48) ആണ് ശുമൈസിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ പൊലീസ് ആണ് മരണവിവരം അറിയിച്ചത്. ശമീര്‍ അലിയാര്‍ ഉപയോഗിച്ചിരുന്ന വാഹനം, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ നഷ്ടപ്പെട്ടതായി പൊലീസ് കണ്ടെത്തി. അതുകൊണ്ടുതന്നെ അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.