
റിയാദ്: മലബാര്‍ ഡവലപ്‌മെന്റ് ഫോറം റിയാദ് ചാപ്റ്റര്‍ വയനാട് എംഎല്‍എ അഡ്വ. എ സിദ്ദീഖിന് നിവേദനം നല്‍കി. കോഴിക്കോട് ഏര്‍പ്പോര്‍ട്ടില്‍ പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കു പരിഹാരം കാണണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റായി നിയമിതനായ സലിം കളക്കര, മലബാര്‍ ഡെവല്ല്‌മെന്റ് ഫോറം റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി, ജനറല്‍ സെക്രട്ടറി ഒമര്‍ ഷെറീഫ്, രക്ഷാധികാരി അസ്‌ലം പാലത്ത്, അല്‍താഫ്, നവാസ്, സിദ്ധീക്ക്, അഷറഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഒഐസിസി 14-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണ് ടി സിദ്ദീഖ റിയാദിലെത്തിയത്. കോഴിക്കോട് വിമാനത്താളവത്തിന് ഒരുപാട് പോരായ്മകളുണ്ട്. ഇതെല്ലാം കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന ടി സിദ്ദീഖ് പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.