റിയാദ്: ഹ്രസ്വ സന്ദര്‍ശന് റിയാദിലെത്തിയ മുക്കം ഏരിയാ സര്‍വീസ് സൊസൈറ്റി (മാസ്) വനിതാ വേദി അധ്യക്ഷ സാബിത ജബ്ബാറിന് സ്വീകരണം. മാസ് ഭാരവാഹികള്‍ അസീസിയയിലാണ് സ്വീകരണം ഒരുക്കിയത്. റിയാദ് പ്രസിഡന്റ് ഷാജു കെ.സി ബൊക്ക നല്‍കി സ്വീകരിച്ചു. മാസ് റിയാദിന്റെ ഉപഹാരവും ഭാരവാഹികള്‍ സമ്മാനിച്ചു.
മാസ് റിയാദ് പ്രവര്‍ത്തകരുടെ കുടുംബിനികള്‍ ചേര്‍ന്ന് രൂപീകരിച്ച വനിതാ വേദി നാട്ടില്‍ ഒട്ടനവധി സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. അംഗങ്ങള്‍ തമ്മില്‍ പരസ്പര സഹായ നിധി രൂപീകരിച്ചും സ്വയം തൊഴില്‍ പരിശീലന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചും പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മാതൃസംഘടനയായ മാസ് റിയാദിന് മുതല്‍ക്കൂട്ടാണ്.
പരിപാടിയില്‍അശ്‌റഫ് മേച്ചേരി, ജബ്ബാര്‍ കക്കാട്, ഉമ്മര്‍ കെ.ടി, സുബൈര്‍ കാരശ്ശേരി, മുസ്തഫ നെല്ലിക്കാപറമ്പ്, അലി പേക്കാടന്‍, മുഹമ്മദ് കൊല്ലളത്തില്‍, സാദിഖ് വലിയപറമ്പ്, അബ്ദുല്‍ അസീസ് ടിപി എന്നിവര്‍ സന്നിഹിതരായി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.