മലപ്പുറം: കരിങ്കല്ലത്താണി സയ്യിദ് ഉമ്മറലി ശിഹാബ് തങ്ങള്‍ ഹിഫ്ദുല്‍ ഖുര്‍ആന്‍ റിസേര്‍ച്ച് സെന്റര്‍ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര എനര്‍ജി ഫോറം ഉദ്യോഗസ്ഥനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഇബ്രാഹിം സുബ്ഹാനെ പ്രൗഢമായ ചടങ്ങില്‍ ആദരിച്ചു.
ലോക കേരള സഭ അംഗം, സൗദി അറേബ്യായിലെ സാമൂഹ്യ ജീവകാരുണ്ണ്യ പ്രവര്‍ത്തകന്‍, മോട്ടിവേറ്റര്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ സജീവ സാനിധ്യമാണ് ഇബ്രാഹിം സുബ്ഹാന്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും അനുഭവ സമ്പത്തും വിദ്യാര്‍ത്ഥികളുമായി പങ്കുവെക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പുരസ്‌കാരം സമ്മാനിച്ച് ഏലംകുളം ബാപ്പു മുസ്‌ലിയാര്‍പറഞ്ഞു.
ഉയര്‍ന്ന മാര്‍ക്കൊടെ എസ് എസ് എല്‍ സി പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ കേരള വഖഫ്, ഹജ്ജ് കാര്യ മന്ത്രി വി അബ്ദുറഹ്മാന്‍ മെഡലുകള്‍ സമ്മാനിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്ക് പ്രസിഡന്റ് എ കെ മുസ്തഫ ആശംസകള്‍ നേര്‍ന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.