
റിയാദ്: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ: ടി സിദ്ദിഖ് എംഎല്‍എ റിയാദിലെത്തി. കിംങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറയുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. ‘കോണ്‍ഗ്രസിന്റെ മതേതര മാതൃക -കോമ’ എന്ന പ്രമേയത്തില്‍ അരങ്ങേറുന്ന റിയാദ് ഒഐസിസി 14-ാം വാര്‍ഷികത്തില്‍ പങ്കെടുക്കാനാണ് ടി സിദ്ദീഖിന്റെ സൗദി സന്ദര്‍ശനം.

സിനിയര്‍ വൈസ് പ്രസിഡണ്ട് സലിം കളക്കര, വര്‍ക്കിംഗ് പ്രസിഡണ്ട് നവാസ് വെള്ളിമാട്കുന്ന്, ജോയിന്‍ ട്രഷറര്‍ കരീം കൊടുവള്ളി, സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറിമാരായ സക്കീര്‍ ദാനത്ത്, ജോണ്‌സന്‍ മാര്‍ക്കോസ്, ജില്ലാ ഭാരവാഹികായ വഹീദ് വാഴക്കാട്, സാദിക്ക് വടപ്പുറം, ശറഫു ശിറ്റന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

ജനുവരി 31 ന് വെള്ളി വൈകീട്ട് 6ന് റിയാദ് മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് ‘കോമ’. വിവിധ കലാപരിപാടികള്‍, പിന്നണി ഗായകന്‍ പ്രദീപ് ബാബു എന്നിവ അരങ്ങേറും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.