Sauditimesonline

Sathar
'ഫോര്‍ക' സത്താര്‍ കായംകുളം അനുസ്മരണം

മഞ്ചീസ് രുചിക്കൂട്ട് ഇനി യാമ്പുവിലും

യാമ്പു: അറേബ്യന്‍ രുചിപ്പെരുമ അടയാളപ്പെടുത്തിയ ‘മഞ്ചീസ് ഫൈഡ് ചിക്കന്‍’ യാമ്പുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അബൂബക്കര്‍ സിദ്ദീഖ് റോഡിലെ ഖലീജ് റദ്‌വ സ്ട്രീറ്റില്‍ വെജിറ്റബിള്‍ മാര്‍ക്കറ്റിന് സമീപം സിറ്റി ഫഌവര്‍ സ്‌റ്റോറിന് പിറകിലാണ് ‘മഞ്ചീസ്’ പ്രവര്‍ത്തനം ആരംഭിച്ചത്.

ഡയറക്ടര്‍മാരായ മുഹ്‌സിന്‍ അഹമദ്, റാഷിദ് അഹമദ്, മഞ്ചീസ് മാനേജര്‍ അലി, സിജോ ഡപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ് എകെ, സിറ്റി ഫ്ഌവര്‍ സ്‌റ്റോര്‍ മാനേജര്‍ ഷംസുദ്ദീന്‍ അന്‍സാര്‍ എന്നിവരുടെ സാന്നിയധ്യത്തിലായിരുന്നു ഉദ്ഘാടനം. പൗരപ്രമുഖരും സാമൂഹിക, സാസ്‌കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഡബിള്‍ ഡിലൈറ്റ് കോംബോ, കോംബോ കിംഗ് ഡീല്‍ തുടങ്ങി ബര്‍ഗറിനും ബോസ്റ്റഡിനും ഗ്രാന്റ് ഓപ്പണിംഗ് ഡിസ്‌കൗണ്ട് ലഭ്യമാണ്. യാമ്പുവിന് പുറമെ ജുബൈല്‍, ദമ്മാം, റിയാദ്, ബുറൈദ, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ മഞ്ചീസ് ശാഖകളുണ്ട്. റിയാദ് ഉള്‍പ്പെടെ സൗദിയിലെ മറ്റ് നഗരങ്ങളില്‍ മഞ്ചീസ് രുചിക്കൂട്ട് പരിചയപ്പെടുത്താന്‍ കൂടുതഫ ശാഖകള്‍ ഉടന്‍ തുറക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top