
റിയാദ്: എംഇഎസ് റിയാദ് ചാപ്റ്റര്‍ ‘വിന്റര്‍ റയിംസ്-2025’ കുടുംബ സംഗമം സംഘടിപ്പിച്ചു. അല്‍ ഖൈറിലെ ഫാം ഹൗസില്‍ നടന്ന പരിപാടിയില്‍ നൂറ്റി അമ്പതിലധികം അംഗങ്ങളും അതിഥികളും പങ്കെടുത്തു. വിവിധ വിനോദ വിജ്ഞാന പരിപാടികള്‍ കോര്‍ത്തിണക്കിയായിരുന്നു സംഗമം. പ്രസിഡന്റ് ടി. എം. അഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു.

ഈത്തപ്പഴം ക്ലോണിങ് സംബന്ധിച്ച് ബിജു എം ഗംഗാധരനും ഡോ. നജീന മന്‍സൂര്‍ വനിതകളുടെ ആരോഗ്യ സംരക്ഷണവും അവതരിപ്പിച്ചു. യതി മുഹമ്മദ്, ഷര്‍മി നവാസ്, ഷഫ്‌ന ഫൈസല്‍, ഷഫ്‌ന നിഷാന്‍ എന്നിവര്‍ വിവിധ ഗെയിമുകള്‍ക്ക് നേതൃത്വം നല്‍കി. മൊഹിയുദ്ദീന്‍ സഹീര്‍ അവതരിപ്പിച്ച മെന്റലിസം കാണികളില്‍ വേറിട്ട അനുഭവും സമ്മാനിച്ചു. ലൗസ നിഷാന്‍, ലെന സൈന്‍, ഐസിന്‍ മുഹമ്മദ്, ഹസീന്‍ അബ്ദുല്‍ അസീസ്, ലെഹക് നിഷാന്‍, ആദില്‍ സൈന്‍ എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

എംഇഎസ് റിയാദ് രണ്ടു വര്‍ഷത്തിനിടെ 22.69 ലക്ഷം രൂപ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. ഫൈസല്‍ പൂനൂര്‍, ഡോ: അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. എന്‍ജി. മുഹമ്മദ് ഇക്ബാല്‍, എന്‍ജി. ഹുസ്സൈന്‍ അലി, എന്‍ജി. അബ്ദുറഹിമാന്‍ കുട്ടി, മുഹമ്മദ് ഖാന്‍, ഡോ. ജിഷാര്‍ അബ്ദുല്‍ കാദര്‍, ഡോ. സൈനുല്‍ ആബിദീന്‍, മുജീബ് മൂത്താട്ട് എന്നിവര്‍ സംബന്ധിച്ചു.

ഷഫീഖ് പാനൂര്‍, സലിം പള്ളിയില്‍, അബ്ദുല്‍ ഖാദിര്‍ ചേളാരി, അബൂബക്കര്‍ മഞ്ചേരി, നിഷാന്‍, മുനീബ്, ഹിദാഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ടി എസ്സ് സൈനുല്‍ ആബിദ് സ്വാഗതവും സെക്രട്ടറി നവാസ് റഷീദ്നന്ദിയുംപറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.