Sauditimesonline

a-2
മദീനയില്‍ ഉംറ ബസ് അപകടം; മരിച്ചത് തെലുങ്കാനയില്‍ നിന്നുളള 45 തീര്‍ഥാടകര്‍

‘കോമ’ നാളെ, ടി സിദ്ദീഖ് പങ്കെടുക്കും

റിയാദ്: ‘കോണ്‍ഗ്രസിന്റെ മതേതര മാതൃക -കോമ’ എന്ന പ്രമേയത്തില്‍ റിയാദ് ഒഐസിസി 14-ാം വാര്‍ഷികം അരങ്ങേറം. ജനുവരി 31 ന് വെള്ളി മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കുന്ന വാര്‍ഷികം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ: ടി സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യീം, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിക്കും. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുംപങ്കെടുക്കും.

വാര്‍ഷിക പരിപാടികളോട് അനുബന്ധിച്ച് നടക്കുന്ന കലാമേളയില്‍ സിനിമ പിന്നണി ഗായകന്‍ പ്രദീപ് ബാബു സംഗീത വിരുന്നൊരുക്കും. ഒപ്പന, തിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്, മാര്‍ഗം കളി, തുടങ്ങി കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളംബരം ചെയ്യുന്ന കലാപരിപാടികളും അരങ്ങേറും. വെള്ളിയാഴ്ച വൈകീട്ട് 6ന് സമ്മേളന നഗരിയിലേക്ക് എത്താന്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് 0530021124, 0567844919 എന്നീ നമ്പറുകളില്‍ ഒഐസിസി സെന്‍ട്രല്‍ കമ്മറ്റിഅറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top