Sauditimesonline

eva female ed
ആലപ്പുഴ കൂട്ടായ്മ: ആന്റണി വിക്ടറും നൗമിതയും നയിക്കും

കളറായി ചിത്ര രചനയും വിന്റര്‍ ഫെസ്റ്റും

അല്‍ ഖര്‍ജ്: കേളി കുടുംബ വേദിയും കലാസംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയയും സംയുക്തമായി സംഘടിപ്പിച്ച ചിത്ര രചന മത്സരവും വിന്റര്‍ ഫെസ്റ്റും ശ്രദ്ധേയമായി. അഫ്ജ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച ചിത്ര മത്സരത്തില്‍ മൂന്ന് വിഭാഗങ്ങളിലായി നിരവധി പേര്‍ പങ്കെടുത്തു. നാല് മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികളുടെ ‘ലിറ്റില്‍ ഡ്രീംമേഴ്‌സ് കളറിംഗ്’വിഭാഗത്തില്‍ നിരഞ്ജന്‍ ഒന്നാം സ്ഥാനവും, ജസ്‌റ നാദര്‍ദ്ദീന്‍ രണ്ടാം സ്ഥാനവും, ഫരാസ് ഫാറൂഖി മുഹമ്മദ് മൂന്നാം സ്ഥാനവും നേടി.

ഏഴുമുതല്‍ പത്ത് വരെ ‘യങ് ആര്‍ട്ടിസ്‌റ് കളറിങ് വിഭാഗത്തില്‍ മഹിശ്രീ ഉമ ശങ്കര്‍, റുമൈസ ഉബൈദ്, റിഷാന്‍. കെ.ആര്‍ എന്നിവര്‍ക്കാണ് ആദ്യ മൂന്നു സ്ഥാനങ്ങള്‍. 11 മുതല്‍ 15 വരെയുള്ള ‘റൈസിംങ്ങ് സ്റ്റാര്‍സ് ഡ്രോയിങ് വിഭാഗത്തിലെ കുട്ടികള്‍ ‘പോസിറ്റീവ് എഫ്ക്റ്റ്‌സ് ഓഫ് ടെക്‌നോളജി ഇന്‍ ലൈഫ്’ തല്‍സമയം നല്‍കിയ പ്രമേയത്തിലാണ് ചിത്രം വരച്ചത്. കുട്ടികളുടെ സര്‍ഗാത്മക ഭാവനയില്‍ പശ്ചിമേഷ്യന്‍, യൂറോപ്പ്യന്‍ സംഘര്‍ഷങ്ങള്‍ മുതല്‍ എ ഐ വരെയുള്ള വിവിധ വിഷയങ്ങള്‍ പ്രതിഫലിച്ചു. മാധവി കൃഷ്ണ ഒന്നാം സ്ഥാനവും, റിത്വിന്‍ റീജേഷ് രണ്ടാം സ്ഥാനവും, അനാമികരാജ് മൂന്നാം സ്ഥാനവും നേടി.

മൂന്ന് വിഭാഗത്തിലെയും ഒന്നാം സ്ഥാനക്കാര്‍ക്ക് സ്വര്‍ണ്ണ നാണം ഉള്‍പ്പെടെ വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. കുദു മുഖ്യ പ്രയോജ കരായപരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.

പരിപാടിയുടെ ഭാഗമായി അല്‍ഖര്‍ജ് അല്‍ദോസരി ക്ലിനിക് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിന് ഡോ. റിന്‍സി നാസര്‍ നേതൃത്വം നല്‍കി. രക്ത സമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ജിവിത ശൈലി രോഗങ്ങള്‍, ദന്ത പരിശോധന എന്നിവ സൗജന്യമായി നടത്തി. നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും അവസരം പ്രയോജനപ്പെടുത്തി.

വൈകിട്ട് 5ന് സാംസ്‌കാരിക സമ്മേളനത്തോടെ ആരംഭിച്ച കലാപരിപാടികള്‍ രാത്രി 11 വരെ തുടര്‍ന്നു. കേളി അല്‍ഖര്‍ജ് ഏരിയ പ്രസിഡണ്ട് ഷബി അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു. ഡോ. റിന്‍സി നാസര്‍ ഉദ്ഘാടനം ചെയ്തു. കുടുംബ വേദി സെക്രട്ടറി സീബാ കൂവോട് ആമുഖ പ്രസംഗം നടത്തി. രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിക്ക്, രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീര്‍ കുന്നുമ്മല്‍, സുരേന്ദ്രന്‍ കൂട്ടായി, ഫിറോഷ് തയ്യില്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡണ്ട് സെബിന്‍ ഇഖ്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തില്‍, കേളി കുടുംബ വേദി പ്രസിഡണ്ട് പ്രിയ വിനോദ്, കുദു മാര്‍ക്കറ്റിങ് മാനേജര്‍ റസ്സല്‍ ഫ്രാന്‍സിസ്‌കോ, ഓപ്പറേഷന്‍ മാനേജര്‍ ഗിരീഷ്‌കുമാര്‍, അല്‍ഖര്‍ജ് കെഎംസിസി സെക്രട്ടറി ഷബീബ്, ഒഐസിസി പ്രസിഡണ്ട് പോള്‍ പൊറ്റക്കല്‍,

ഡബ്ലിയുഎംഎഫ് സെക്രട്ടറി സജു മത്തായി, ഐസിഎഫ് പ്രതിനിധി സാദിഖ് സഖാഫി, നൈറ്റ് റൈഡേഴ്‌സ് പ്രതിനിധി ജാഫര്‍, കേളി കേന്ദ്ര സാംസ്‌കാരിക കമ്മറ്റി കണ്‍വീനര്‍ ഷാജി റസാഖ്, ഏരിയ സാംസ്‌കാരിക കമ്മറ്റി കണ്‍വീനര്‍ ജ്യോതിലാല്‍ ശൂരനാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഏരിയ ആക്ടിംഗ് സെക്രട്ടറി ലിപിന്‍ പശുപതി സ്വാഗതവും സംഘാടക സമിതി ചെയര്‍മാന്‍ ഗോപാല്‍ ചെങ്ങന്നൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സമ്മാന ദാന ചടങ്ങില്‍ കുടുംബവേദി ജോയിന്റ് സെക്രട്ടറി സിജിന്‍ കൂവള്ളൂര്‍ വിശദീകരണം നല്‍കി.

ഒപ്പന, സംഗീത ശില്‍പ്പം, കുട്ടികളുടെ സിനിമാറ്റിക് ഡാന്‍സ്, സംഘ നൃത്തം തുടങ്ങീ വ്യത്യസ്തങ്ങളായ നിരവധി പരിപാടികള്‍ കാണികളെ ഹരം പിടിപ്പിച്ചു. കുടുംബവേദി സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ സജീന. വി. എസ്, ഗീത ജയരാജ്,ഷിനി നസീര്‍, ജയരാജ്, ജയകുമാര്‍, സീന സെബിന്‍, വിദ്യ.ജി. പി, അംഗങ്ങളായ അന്‍സിയ, നീതു രാകേഷ്, സോവിന, രജിഷ, ഷംഷാദ്, ഹനാന്‍, സമീര്‍, സിംനേഷ്, സതീഷ് വളവില്‍, സുധീഷ്, ഷാരൂഖ് എന്നിവര്‍ നേതൃത്വം നല്‍കി. സമാപനത്തോടനുബന്ധിച്ച് കിത്താബ് മ്യൂസിക്കല്‍ ബാന്‍ഡ് അണിയിച്ചൊരുക്കിയ ഗാനമേളയും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top