റിയാദ്: പാണ്ടിക്കാട് പ്രവാസി സഹകരണ സംഘം മുന്‍ പ്രസിഡന്റ് ജാബിര്‍ ടിസിക്കു സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ചാണ് നാട്ടിലേയ്ക്കു മടങ്ങുന്നത്. യോഗത്തില്‍ അക്ബര്‍ വെള്ളുവങ്ങാട് അധ്യക്ഷത വഹിച്ചു. അമീര്‍ പട്ടണത്ത്, നാസര്‍ സിഎം, ഇസ്മായില്‍ വാലില്‍, മാനു മുസ്ലിയാരകത്ത്, കുട്ടി കൊടശ്ശേരി,മുനീര്‍ ബാബു, ആസാദ് കക്കുളം എന്നിവര്‍ പ്രസംഗിച്ചു. ജാബിറിനുളള ഉപഹാരം അമീര്‍ പട്ടണത്ത് സമ്മാനിച്ചു. ഇല്യാസ് പീച്ചമണ്ണില്‍ സ്വാഗതവും ഇഫ്‌ലുറഹ്മാന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.