Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

സ്‌നേഹത്തണലൊരുക്കി പാലക്കാടന്‍ ഇഫ്താര്‍

റിയാദ്: സൗഹൃദത്തിന്റെ സ്‌നേഹത്തണലൊരുക്കി റിയാദില്‍ ഇഫ്താര്‍ സംഗമം. പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷനാണ് ഇഫ്താര്‍ വിരുന്നൊരുക്കിയത്. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് സൗഹൃദത്തിന്റെ മാതൃകയായിരുന്നു ‘ഇഫ്താര്‍ സ്‌നേഹ സംഗമം’. റിയാദ് വാദി ഹനീഫയിലെ അല്‍ മവാത്തത് അല്‍ മബ്ബ വിശ്രമ കേന്ദ്രത്തിലാണ് സംഗമം ഒരുക്കിയത്. പാലക്കാടിന്റെ തനത് രുചിയും ആതിഥേയ മര്യാദയും സംസ്‌കാരവും പങ്കുവെച്ച ഇഫ്താര്‍ സംഗമത്തില്‍ സ്ത്രീകളടക്കം 1500റിലധികം പേര്‍ പങ്കെടുത്തു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുളള പ്രവാസി പ്രതിനിധികളുടെ സാന്നിധ്യം സൗഹൃദത്തിന്റെ സന്ദേശം കൂടിയാണ് പങ്കുവെച്ചത്.

റിയാദിലെ ഇഫ്താര്‍ വിരുന്നിനോടൊപ്പം പാലക്കാട് ജില്ലയിലെ മരുതൂര്‍, കുളപ്പുള്ളി, വാണിയംകുളം എന്നിവിടങ്ങളിലെ അഭയ കേന്ദ്രങ്ങളിലും അന്ധവിദ്യാലയങ്ങളിലും പാലക്കാട് അസോസിയേഷന്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കിയിരുന്നു.

സാംസ്‌കാരിക സമ്മേളനത്തില്‍ കബീര്‍ പട്ടാമ്പി അധ്യക്ഷത വഹിച്ചു. സൗദി പൗരപ്രമുഖര്‍ ഹാഷിം അബാസ്, സാറാ ഫഹദ്, സാമൂഹിക പ്രവര്‍ത്തകരായ ഷിഹാബ് കൊട്ടുകാട്, അബ്ദുള്ള വല്ലാഞ്ചിറ, നൗഷാദ് ആലുവ, നസീര്‍ മുള്ളൂര്‍ക്കര, ഷംനാദ് കരുനാഗപ്പള്ളി (മീഡിയാ ഫോറം), ഡൊമിനിക് സാവിയോ (ഡബ്‌ള്യു എം എഫ് ), ബിജു മുല്ലശ്ശേരി (റിഫ), റഹ്മാന്‍ മുനമ്പത്ത് (മൈത്രി കരുനാഗപ്പള്ളി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

രക്ഷാധികാരികളായ ശാഹുല്‍ ആലത്തൂര്‍, അബൂബക്കര്‍, കോഓര്‍ഡിനേറ്റര്‍ മഹേഷ് ജയ് ,വൈസ് പ്രസിഡണ്ടുമാരായ ശിഹാബ് കരിമ്പാറ, ഷഫീര്‍ പത്തിരിപ്പാല, ചാരിറ്റി കോര്‍ഡിനേറ്ററുമാരായ സുരേഷ് ആനിക്കോട്, അബ്ദുല്‍ റഷീദ്, ജോയിന്റ് സെക്രട്ടറി ബാബു പട്ടാമ്പി, ജോയിന്റ് ട്രെഷറര്‍ രാജേഷ് കരിമ്പ, സുരേഷ് കൊണ്ടത്ത്,

ഹെല്പ് ഡെസ്‌ക് കോഓര്‍ഡിനേറ്റര്‍ അജ്മല്‍ അലനല്ലൂര്‍, സതീഷ് മഞ്ഞപ്ര, ആര്‍ട്‌സ് കണ്‍വീനര്‍ ഷാജീവ് ശ്രീകൃഷ്ണപുരം, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ അഷറഫ് അപ്പക്കാട്ടില്‍, ജംഷാദ് വാക്കയില്‍, അനസുദ്ദിന്‍ മണ്ണാര്‍ക്കാട് ,മീഡിയ കണ്‍വീനര്‍ അന്‍വര്‍ സാദത് വാക്കയില്‍, ഫൈസല്‍ ബാഹസ്സന്‍,എക്‌സിക്യൂറ്റീവ് അംഗങ്ങളായ സുഭീര്‍, അന്‍സാര്‍ പള്ളിക്കര, ശ്രീകുമാര്‍ തൃത്താല, ഹുസൈന്‍ ആലത്തൂര്‍, ഷിജു, നഫാസ്, ഷഫീഖ്, നൂറുല്‍ ഹമീദ്, ഫൈസല്‍ പാലക്കാട് എന്നിവര്‍ നേതൃത്വം നല്‍കി. ഷഫീഖ് പാറയില്‍ സ്വാഗതവും ശബരീഷ് ചിറ്റൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top