റിയാദ്: സൗദിയിലെ അല്‍ ബാഹയില്‍ മഴയും കനത്ത മഞ്ഞുവീഴ്ചയും റോഡ് ഗതാഗതം താറുമാറാക്കി. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ചാറ്റല്‍ മഴ ചിലയിടങ്ങളില്‍ ശക്തിപ്രാപിച്ചു. അടുത്ത ഏതാനും ദിവസങ്ങളില്‍ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥയില്‍ മാറ്റം ദൃശ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
സൗദിയുടെ തെക്ക് പടിഞ്ഞാറന്‍ പട്ടണമായ അല്‍ ബാഹയിലാണ് കനത്ത മഞ്ഞുവീഴ്ച അനുഭവഠെട്ടത്. റോഡുകളില്‍ മഞ്ഞുകട്ടകള്‍ കുമിഞ്ഞുകൂടിയതോടെ നഗരസഭയുടെ നേതൃത്വത്തില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് മഞ്ഞുകട്ടകള്‍ നീക്കം ചെയ്തു.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആലിപ്പഴ വര്‍ഷവും പ്രതീക്ഷിരുന്നു എന്നാ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെട്ടത്. ഇതിന് പുറമെ മലമുകളില്‍ നിന്ന് പെയ്ത്ത്‌വെളളവും റോഡിലേക്ക് ഒലിച്ചിറങ്ങിയതോടെ റോഡ് ഗതാഗതം താറുമാറായി. അല്‍ബാഹയിലും സമൂപ പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയും ഇടിമിന്നലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തബൂക്ക്, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍, ഹായില്‍, നജ്‌റാന്‍, ജിസാന്‍, അസീര്‍, മക്ക, മദീന എന്നിവിടങ്ങളിലും മഞ്ഞുവീഴ്ചക്കു സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വാഹന യാത്രക്കാരും താഴ്‌വരകളില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.