മോട്ടോ ഫോം ഇന്ത്യാ ഉല്‍പ്പന്നങ്ങള്‍ സൗദി വിപണിയില്‍

റിയാദ്: തമിഴ്‌നാട്ടിലെ സേലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോട്ടോ ഫോം ഇന്ത്യ െ്രെപവറ്റ് ലിമിറ്റെഡ് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ സൗദി വിപണിയില്‍ പുറത്തിറക്കി. മൂന്നു ഘട്ടങ്ങളായി മാട്രസ്സ്, സ്‌ക്രബെഴ്‌സ്, കാര്‍ അപ്‌ഹോള്‍റ്ററി ഉത്പ്പനങ്ങള്‍ എന്നിവയാണ് സൗദി ഉള്‍പ്പെടെ ജിസിസിയില്‍ എത്തിക്കുന്നത്, ആദ്യ ഘട്ടത്തില്‍ സ്‌ക്രബെഴ്‌സ് ഉല്‍പ്പന്നങ്ങളുടെ സൗദിതല വിപണനോദ്ഘാടനം, കമ്പനി ലോഗോ പ്രകാശനം, ഇഫ്താര്‍ വിരുന്ന് എന്നിവ റിയാദിലെ പെപ്പര്‍ ട്രീ ഓഡിറ്റോറിയത്തില്‍ നടന്നു.

റിയാദിലെ വിതരണക്കാരായ റാഷിദ് ഹാമിദ് ഇബിന്‍ റാഷിദ് അല്‍ അനസി എസ്റ്റാബ്‌ളിഷ്‌മെന്റ് എം ഡി റാഷിദ് അല്‍ അനസി, മോട്ടോ ഫോം ഇന്ത്യ കമ്പനി എം ഡി മാത്യു ജോസഫ്, ഡയറക്ടര്‍ സ്റ്റീഫന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം നിര്‍വഹിച്ചു. മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ് നിയാസ് അബ്ദില്‍ മജീദ്, ഡോ. ജയചന്ദ്രന്‍, പുഷ്പരാജ്, സത്താര്‍ കായംകുളം, റിയാദിലെ സാമൂഹിക, സാംസ്‌കാരിക, ബിസിനസ്സ് രംഗത്തെ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പരിപാടികള്‍ക്ക് സജിന്‍ നിഷാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply