
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ഓണം ആഘോഷിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് അയൂബ് ഖാന്‍ പന്തളം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സന്തോഷ് നായര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാത്യു തോമസ് ആശംസകള്‍ നേര്‍ന്നു.

ആക്ടിവിറ്റി വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍ പത്തനംതിട്ട അമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പുതിയ അംഗങ്ങളെ ചീഫ് ഏരിയ കോര്‍ഡിനേറ്റര്‍ അലി തേക്കുതോട് പരിചയപ്പെടുത്തി. കായിക വിഭാഗം കണ്‍വീനര്‍ മനു പ്രസാദിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും വനിതകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വിനോദ, കായിക മത്സരങ്ങള്‍ അരങ്ങേറി. കള്‍ച്ചറല്‍ കണ്‍വീനര്‍ വര്‍ഗീസ് ഡാനിയലിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

പിജെഎസ് ക്ലബ്ബ് അംഗത്വ വിതരണോത്ഘാടനം പ്രസിഡന്റ് അയൂബ് ഖാന്‍ നിര്‍വ്വഹിച്ചു. വേണുപിള്ള, യമുന ടീച്ചര്‍ എന്നിവര്‍ അംഗത്വം ഏറ്റുവാങ്ങി. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്‍വീനര്‍ മനോജ് മാത്യു വിശദീകരിച്ചു. പുലികളി, താലപ്പൊലി, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മാവേലിയെ വരവേറ്റു. ഓണപ്പൂക്കളം ഒരുക്കുന്നതില്‍ മനോജ് മാത്യു, ജോര്‍ജ്ജ് വര്‍ഗീസ്, വിലാസ് കുറുപ്പ്, അനില്‍ ജോണ്‍, പ്രസാദ്, അബീഷ് സുശീല ജോസഫ്, ബീന അനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.ന

വര്‍ഗീസ് ഡാനിയലിന്റെ നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കി. സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. നവാസ് റാവുത്തര്‍, ജോസഫ് വര്‍ഗീസ്, രഞ്ജിത് മോഹന്‍ നായര്‍, ദിലീഫ് ഇസ്മായില്‍, ഷറഫുദ്ദിന്‍, സിയാദ് അബ്ദുല്ല, അബ്ദുല്‍ മുനീര്‍, വനിതാ വിഭാഗം കണ്‍വീനര്‍ ദീപിക സന്തോഷ്, ജിയ അബീഷ്, ഷിബു ജോര്‍ജ്ജ്, എബി ജോര്‍ജ് തുടങ്ങിയവര്‍ പ്രോഗ്രാം നിയന്ത്രിച്ചു. ആരോണ്‍ എബി, ബെനീറ്റ എന്നിവര്‍ പരിപാടിയുടെ അവതാരകയായിരുന്നു. ജോയിന്റ് സെക്രട്ടറി എബി കെ.ചെറിയാന്‍ സ്വാഗതവും ഖജാന്‍ജി ജയന്‍ നായര്‍ നന്ദിയുംപറഞ്ഞു.





