Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

താടിയില്‍ മാസ്‌ക് ധരിച്ച ഒഐസിസി നേതാവിന് 1,000 റിയാല്‍ പിഴ

നൗഫല്‍ പാലക്കാടന്‍

റിയാദ്: മൂക്ക് മറയ്ക്കാതെ മാസ്‌ക് ധരിച്ചതിന് ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറക്കും സുഹൃത്തുകള്‍ക്കും പോലീസ് 1,000 റിയാല്‍ പിഴ ചുമത്തി. റിയാദ് നഗരത്തിന് പുറത്ത് ഹരീഖ് ഗ്രാമത്തില്‍ വാരാന്ത്യ അവധി ആഘോഷിക്കാന്‍ പോയ സംഘത്തിനാണ് പിഴ. ഓറഞ്ച് തോട്ടം സന്ദര്‍ശിച്ച് പുറത്തു കടക്കുന്നതിനിടെ കൊവിഡ് പ്രൊടോകോള്‍ പ്രകാരം ശരിയായി മാസ്‌ക് മൂന്നംഗ സംഘത്തിന് ആയിരം റിയാല്‍ വീതം പിഴ ചുമത്തിയത്.

പൊലീസ് ഇഖാമ പരിശോധിച്ച് വിട്ടയച്ചിരുന്നു. ഇന്നലെ രാവിലെ അഞ്ചുമണിയോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതു സുരക്ഷാ വകുപ്പ് പിഴയടക്കാന്‍ ആവശ്യപ്പെട്ട് മൊബൈലില്‍ സന്ദേശം അയച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദി അറേബ്യയില്‍ പൊതു നിരത്തിലിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. പൊതു പ്രവര്‍ത്തകര്‍ സമൂഹത്തിന് മാത്രകയാവേണ്ടവരാണെന്ന ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ട്തന്നെ മാസ്‌ക് ഉപയോഗിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട്. മാക്‌സ് ധരിക്കുമ്പോള്‍ കണ്ണടക്കുള്ളില്‍ നിശ്വാസത്തിന്റെ മൂടല്‍ നിറഞ്ഞു പലപ്പോഴും കാഴ്ച മങ്ങിയിരുന്നു. ഇതു ഒഴിവാക്കാന്‍ ഇടക്ക് മാസ്‌ക് താഴ്ത്തി വൃത്തിയാക്കുന്ന സമയത്താണ് പൊലീസ് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഇക്കാര്യം ബോധിപ്പിച്ചു പിഴ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ശര്‍ വഴി അപ്പീല്‍ നല്‍കുമെന്നും അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top