
റിയാദ്: സൗദി അറേബ്യയില്‍ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി തീര്‍ന്ന് രണ്ടു മാസം പിന്നിട്ടാല്‍ 100 റിയാല്‍ പിഴ അടക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. ലൈസന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ സൗകര്യമുണ്ടെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി തീരുന്നതിന് ആറുമാസം ബാക്കിയുളള കാലയളവ് മുതല്‍ പുതുക്കാന്‍ അനുമതിയുണ്ട്. കാലാവധി കഴിഞ്ഞ് 60 ദിവസം പിന്നിട്ടാല്‍ പിഴ അടക്കണം. ഒരോ വര്‍ഷത്തിനും നൂറു റിയാല്‍ വീതമാണ് പിഴ ഈടാക്കുക. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ് പുതുക്കുന്നതിന് 300 റിയാലാണ് ഫീസ് ഈടാക്കുന്നത്. ഇതിന് മൂന്നു വര്‍ഷം കാലാവധി ലഭിക്കും. രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞാല്‍ പുതുക്കുന്നതിന് വര്‍ഷം 100 റിയാല്‍ വീതം പിഴ അടക്കണം. കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാര്‍ സേവനങ്ങള്‍ മരവിപ്പിച്ചവരുടെ പേരിലുളള ഡ്രൈവിംഗ് ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റും പുതുക്കി നല്‍കില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ വെബ് പോര്‍ട്ടല്‍ വഴി ട്രാഫിക് ഡയറക്ടറേറ്റ് സേവനങ്ങള്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.