Sauditimesonline

kottayam
ബാബു നായര്‍ക്ക് യാത്രയയപ്പ് ഒരുക്കി കോട്ടം കൂട്ടയ്മ

ഹൂതി ഡ്രോണുകള്‍ തകര്‍ത്ത് സഖ്യസേന

റിയാദ്: സൗദിയെ ആക്രമിക്കാന്‍ തയ്യാറാക്കിയ നിരവധി ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു. ഖമീസ് മുശൈതിനെ ലക്ഷ്യമാക്കി ഹൂതികള്‍ തയ്യാറാക്കിയ ഡ്രോണുകളാണ് യമനിലെ തായിസ് നഗരത്തില്‍ തകര്‍ത്തതെന്ന് സഖ്യസേന അറിയിച്ചു. ഇറാന്‍ പിന്തുണയോടെ ദിവസവും സൗദി ജന വാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹൂതികള്‍ ആക്രമണം തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ദക്ഷിണ യമനിലെ തായിസ് നഗരത്തില്‍ ഹൂതി കേന്ദ്രങ്ങളില്‍ സഖ്യ സേന ആക്രമണം നടത്തിയത്.

കഴിഞ്ഞ ആഴ്ച അബഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് നേരെ ഹൂതികള്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിച്ചിരുന്നു. ആകാശത്ത് തകര്‍ത്ത ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. അടുത്ത ദിവസം ദമ്മാമിലും ഹൂതികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിച്ചിരുന്നു. ഹൂതി ഭീഷണികളെ ശക്തമായി നേരിടും. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും സഖ്യ സേന വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top