Sauditimesonline

HOUSEDRIVER
പരീക്ഷ പാസ്സാകാതെ പറക്കാനാകില്ല; സൗദി ഹൗസ് ഡ്രൈവര്‍മാര്‍ക്ക് സ്‌കില്‍ ടെസ്റ്റ്

രണ്ടാം ഡോസ് വാക്‌സിന്‍ വേഗം പൂര്‍ത്തിയാക്കണം: ആരോഗ്യ മന്ത്രാലയം

റിയാദ്: രണ്ടാം ഡോസ് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കാത്തവര്‍ എത്രയും വേഗം എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വകഭേദത്തെ നേരിടുന്നതിന് രണ്ടാം ഡോസ് അനിവാര്യമാണ്. വൈറസ് ബാധ മൂലം ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ രണ്ട് ഡോസ് നിര്‍ബന്ധമായി സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

അതിനിടെ, സൗദിയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നത് ശുഭ പ്രതീക്ഷയാണ് നല്‍കുന്നത്. 24 മണിക്കൂറിനിടെ 119 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 188 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. രാജ്യത്ത് ചികിത്സയിലുളള 2387 പേരില്‍ 589 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top