Sauditimesonline

kottayam
ബാബു നായര്‍ക്ക് യാത്രയയപ്പ് ഒരുക്കി കോട്ടം കൂട്ടയ്മ

യാത്രാവിലക്ക് പിന്‍വലിച്ചു; യുഎഇ വഴി സൗദിയിലേക്ക് യാത്ര ചെയ്യാം

റിയാദ്: പ്രവേശന വിലക്കുണ്ടായിരുന്ന യു എ ഇ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രവേശനം അനുവദിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. സൗത്ത് ആഫ്രിക്ക, അര്‍ജന്റീന എന്നീ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശന വിലക്കും നീക്കി. അതേസമയം, ഇന്ത്യയില്‍ നിന്നുളള പ്രവേശന വിലക്ക് തുടരും. സെപ്തംബന 8 മുതല്‍ പ്രവേശനം അനുവദിക്കും.

സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ഈ രാജ്യങ്ങളില്‍ നിന്ന് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍ പ്രവേശനം അനുവദിച്ചതോടെ വാക്‌സിന്‍ സ്വീകരിച്ച മുഴുവന്‍ ആളുകള്‍ക്ക് സൗദിയിലേക്ക് നേരിട്ട്പ്രവേശിക്കാന്‍ കഴിയും.

സൗദിയുടെ പ്രഖ്യാപനം സൗദിയിലേക്ക് യാത്രചെയ്യാന്‍ കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്കും സഹായകമാണ്. ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യു എ ഇയില്‍ 14 ദിവസം പൂര്‍ത്തിയാക്കി സൗദിയിലേക്ക് പ്രവേശിക്കാന്‍ കഴിയും. നിലവില്‍ ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍ എന്നീ ജിസിസി രാജ്യങ്ങള്‍ വഴിയാണ് മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ സൗദിയിലെത്തുന്നത്. യുഎഇ വാതില്‍ തുറന്നതോടെ താരതമ്യേന കുറഞ്ഞ ചിലവില്‍ സൗദിയിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലുളള മലയാളികള്‍.

ഇതോടെ മറ്റേത് ജിസിസി രാജ്യങ്ങളേക്കാളും കുറഞ്ഞ ചിലവില്‍ സൗദിയിലേക്ക് പ്രവേശിക്കാന്‍ പ്രവാസികള്‍ക്ക് കഴിഞ്ഞേക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top