റിയാദ്: ഹൂതികള്‍ക്കെതിരെ പെന്റഗണ്‍ നിരീക്ഷണം. ഹൂതികളുടെ ആക്രമണങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിന് അമേരിക്ക വ്യോമ നിരീക്ഷണം ആരംഭിച്ചു. ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ എന്നിവ വ്യോമ നിരീക്ഷണം വഴി കണ്ടെത്തി പ്രതിരോധിക്കാന്‍ കഴിയും. പെന്റഗണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യമനില്‍ നിന്ന് സൗദി, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് ഹൂതികള്‍ തുടര്‍ച്ചയായി ബാലിസ്റ്റിക് മിസൈല്‍ തൊടുത്തിരുന്നു. ജസാന്‍, അബഹ വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണത്തിനും ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഇടപെടല്‍.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.