Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

പി എൻ ഗോപീകൃഷ്ണന് റിയാദിൽ ഊഷ്മള വരവേൽപ്പ്

റിയാദ് : കവിയും സഹിത്യകാരനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവും, 2023 ലെ ഓടക്കുഴൽ അവാർഡ്  ജേതാവുമായ പി എൻ ഗോപീകൃഷ്ണന് റിയാദ് എയർപോർട്ടിൽ ഊഷ്മള വരവേൽപ്പ് നൽകി.

റിയാദിലെ സ്വതന്ത്ര സാംസ്കാരിക കൂട്ടായ്മയായ ചില്ല സർഗവേദിയുടെ പത്താമത് വാർഷികത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം റിയാദിൽ എത്തിയത്. ചില്ല കോഡിനേറ്റർ സുരേഷ് ലാൽ, കോ – കോഡിനേറ്റർ നാസർ കാരക്കുന്ന്, എക്സിക്യൂട്ടീവ് അംഗം വിപിൻ എന്നിവർ ചേർന്ന് റിയാദ് കിംഗ്‌ ഖാലിദ് ഇന്റർ നാഷണൽ എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിച്ചു. പത്താമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി 23 ന് രാവിലെഎട്ടു മണി മുതൽ വൈകിട്ട് ഏഴു വരെ റമാദ് ഓഡിറ്റോറിയത്തിലും 24 ന് ഉച്ചക്ക് ഒരുമണി മുതൽ നാല് വരെ ലൂഹ ഓഡിറ്റോറിയത്തിലും നടക്കുന്ന ചില്ലയുടെ വാർഷിക പരിപാടികളിലും കേളി ഒരുക്കുന്ന സ്വീകരണ യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top