റിയാദ്: നവോദയ നാലാമത് ഇന്റർനാഷണൽ വോളിബാൾ ടൂർണമെൻറ് 2024 ഏപ്രിൽ മാസത്തിൽ ബത്ഹ സിറ്റിഫ്‌ളവർ ഹൈപ്പർമാർക്കറ്റിങ് സമീപമുള്ള ഗ്രൗണ്ടിൽ നടക്കും. സൗദി ടീം ഉൾപ്പെടെ നിരവധി രാജ്യക്കാരുടെ വിവിധ ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. ടൂർണമെൻറ് വിജയത്തിനായി നവോദയ ഓഫിസിൽ ചേർന്ന പൊതുയോഗം 101 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി. ഇസ്മായിൽ കണ്ണൂർ (ചെയർമാൻ), മനോഹരൻ, അജിത്കുമാർ (വൈസ് ചെയർമെൻ), അനിൽ മണമ്പൂർ (കൺവീനർ), മൃദുൽ, ഹാരിസ് (ജോയിന്റ് കൺവീനേഴ്‌സ്) എന്നിവർ സ്വാഗതസംഘം ഭാരവാഹികളായിരിക്കും. വിവിധ സബ്കമ്മിറ്റികൾക്കും യോഗം ചുമതലകൾ നൽകി – സാമ്പത്തികം (ഷാജു പത്തനാപുരം, വിക്രമലാൽ, അയ്യൂബ് കരൂപ്പടന്ന), ഗ്രൗണ്ട് & ടീം കോർഡിനേഷൻ (ഷിബു, വിക്രമലാൽ), വോളന്റീർ (അനിൽ മുഹമ്മദ്, നാസ്സർ പൂവ്വാർ), പബ്ലിസിറ്റി (ഷൈജു ചെമ്പൂര്, അനിൽ പിരപ്പൻകോട്) എന്നിവർ സബ്കമ്മിറ്റി ഭാരവാഹികളായിരിക്കും. ടൂർണ്ണമെന്റിനായി ഷൈജു ചെമ്പൂര് വരച്ച ടൂർണമെന്റ് ലോഗോ നവോദയ പ്രസിഡണ്ട് വിക്രമലാൽ പ്രകാശനം ചെയ്തു. യോഗം സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ ഉദ്‌ഘാടനം ചെയ്തു. കുമ്മിൾ സുധീർ, പൂക്കോയ തങ്ങൾ, അനിൽ മണമ്പൂർ തുടങ്ങിയവർ സംസാരിച്ചു. വിക്രമലാൽ അധ്യക്ഷനായിരുന്നു. ഷൈജു സ്വാഗതവും ഹാരിസ് നന്ദിയും പറഞ്ഞു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ (0509158523 / 0568097718 ) ഇനീ നമ്പറുകളിൽ ബന്ധപ്പെടുക.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
