ഖാലിദിയ ഗോൾഡ് കപ്പ്‌: സെമി ഫൈനൽ ഫെബ്രു. 24ന്

ദമ്മാം : കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോൾ കൂട്ടായ്മയായ ഖാലിദിയ ഫുട്ബോൾ ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദീമാ ടിഷ്യു ഖാലിദിയ ഗോൾഡ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ സമാപിച്ചു.വെള്ളിയാഴ്ച്ച നടക്കുന്ന സെമി ഫൈനൽ മത്സരങ്ങളിൽ പസഫിക് ലോജിസ്റ്റിക് ബദർ എഫ് സി യുനീഗാർബ് ദല്ലാ എഫ് സി യുമായും , ജുബൈൽ എഫ് സി അസാസ്‌ എൽ ഇ ഡി ഇ എം എഫ് റാഖയുമായും മത്സരിക്കും.

കഴിഞ്ഞ ആഴ്ച്ച നടന്ന മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പൊരുതികളിച്ച കാലക്‌സ് ഫിനിക്‌സ് എഫ് സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് പസഫിക് ലോജിസ്റ്റിക് ബദർ എഫ് സി സെമിയിൽ പ്രവേശിച്ചു. ബദറിന് വേണ്ടി സഫ്‌വാൻ ഒരു ഗോളും സനൂജ് രണ്ട് ഗോളുകളും നേടി. ബദറിൻറെ ഗോൾ കീപ്പർ സാദിഖിനെ കളിയിലെ മികച്ച താരമായി തിരഞ്ഞെടുത്തു.

വീറും വാശിയും നിറഞ്ഞ അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ദീമാ ടിഷ്യു ഖാലിദിയ എഫ് സിയെ ടൈ ബ്രേക്കറിൽ പരാജയപ്പെടുത്തി അസാസ്‌ എൽ ഇ ഡി ഇ എം എഫ് റാഖ സെമി ഫൈനൽ ബെർത്തുറപ്പിച്ചു. (സ്കോർ 4 :3). നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. ദീമാ ടിഷ്യു ഖാലിദിയക്ക് വേണ്ടി യാസിർ ഗോൾ നേടിയപ്പോൾ ദിൽഷാബിന്റെ ഗോളിലൂടെ ഇ എം എഫ് റാഖ സമനില കണ്ടെത്തുകയായിരുന്നു. ടൈ ബ്രേക്കറിൽ നാല് കിക്കുകൾ ഇ എം എഫ് റാഖ ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ മൂന്ന് കിക്കുകൾ മാത്രമാണ് ഖാലിദിയക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ സാധിച്ചത്. ഇ എം എഫ് റാഖയുടെ മുഹമ്മദ് നിയാസ് ആണ് കളിയിലെ മികച്ച കളിക്കാരൻ.

ഡോ. സിന്ധു ബിനു, ഡോ. നവ്യാ വിനോദ്, ഗീതാ മധുസൂധനൻ, ബിൻസി ആൻ്റണി, സോഫിയ ഷാജഹാൻ, സജിത ടീച്ചർ, റംഷീന സിദ്ദിഖ്, റിനീഷ ഫത്തീൻ, ആമിന ഉമ്മ, ഷിജില ഹമീദ്, ഹുസ്ന ആസിഫ്, സൽമ ഷറഫുദ്ധീൻ, ഷബ്ന നെച്ചിയേങ്ങൽ, മിനി തോമസ് , ഷാഹ്‌മ നിജാസ്, വഫാ സൽമാൻ , സുമിയ സവാദ്, തമീം അൻസാരി (നേവാൽ കോൾഡ് സ്റ്റോർ), ജൈസൽ അനുസാബിത്ത് , നോയൽ തോമസ് , ഷാജി ചെരുപ്പുള്ളശ്ശേരി എന്നിവർ കളിക്കാരെ പരിചയപെടുകയും മാൻ ഓഫ് ദി മാച്ച് പുരസ്‍കാരങ്ങളും മറ്റും സമ്മാനിക്കുകയും ചെയ്തു.

 

Leave a Reply