റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീറ്റെയ്ൽ ശൃംഖലയായ സിറ്റി ഫ്ളവറിന്‍റെ പുതിയ ഡിപാര്‍ട്ട്മെന്റ് സ്റ്റോര്‍ റിയാദ് ബത്ഹയിൽ മെയിന്‍ സ്ട്രീറ്റ് ( മര്‍ക്കസ് ജമാല്‍ കോപ്ലകസിന് സമീപം) ഫ്ലീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ ഉത്ഘാടനം ചെയ്തു.ചടങ്ങില്‍ സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം, എക്സിക്യുട്ടീവ് ഡയറക്ടര്‍ മൊഹസിന്‍ അഹമ്മദ് കോയ,ഡയറക്ടര്‍ റാഷിദ് അഹമ്മദ് കോയ, ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ അന്‍വര്‍ സാദത്ത്, വൈസ് പ്രസിഡണ്ട് ഫിനാന്‍സ് ഹസീബ് റഹമത്ത് എന്നിവര്‍ സംബന്ധിച്ച്.
ഉത്ഘാടവില്‍പ്പനയോടനുബന്ധിച്ച് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വന്‍ കില്ലര്‍ ഓഫറുകള്‍ ലഭ്യമാകും, കൂടാതെ മറ്റനേകം ആകര്‍ഷണമായ ഓഫറുകളും ലഭ്യമാണ് എല്ലാം ഒരുകുടകീഴില്‍ ലഭ്യമാകുന്ന തരത്തിലാണ് പുതിയ സ്റ്റോര്‍ സജ്ജികരിച്ചിരിക്കുന്നത്
വിപുലമായ വസ്ത്ര ശേഖരം, ആരോഗ്യ സൗന്ദര്യ വര്‍ധ ക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്റ്റേഷനറി വിഭാഗം, കളിപാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്മെറ്റിക്, വീട്ടു സാധനങ്ങള്‍, പെർഫ്യൂംസ്, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോ ണിക്സ് ഉപകരണങ്ങള്‍, പുരുഷനമാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക വസ്ത്ര ശേഖരവും ഹോം ലിനന്‍, തുടങ്ങി ഉപഭോക്താക്കൾക് ആവശ്യമായതെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.
സാധാരണക്കാരായ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട എല്ലാ ഉത്പന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ ഉറപ്പുവരുത്തുന്ന സിറ്റി ഫ്ലവർ സൗദിയുടെ എല്ലാ പ്രവിശ്യകളിലും സേവനം എത്തിക്കുക എന്ന ദൗത്യത്തിൻ്റെ ഭാഗമായാണ് റിയാദിലെ ബത്ഹയിൽ വീണ്ടുമൊരു സ്റ്റോര്‍ ഓപ്പണ്‍ ചെയ്തതെന്നും ഉപഭോകതാക്കള്‍ തരുന്ന മികച്ച പ്രതികരണമാണ് പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഞങ്ങള്‍ക്ക് പ്രചോദനമാകുന്നതെന്നും റിയാദിലെ മൂന്നാമത്തെ ബ്രാഞ്ചിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചതെന്നും അടുത്ത ബ്രാഞ്ച് അടുത്തമാസം അല്‍ ഖുറയാത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍, സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം, ഡയറക്ടര്‍ റാഷിദ് അഹമ്മദ് കോയ എന്നിവര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.