എ ബി സി കാർഗോ ബ്ലാക്ക് ആൻഡ് വൈറ്റ് സൂപ്പർ കപ്പ്‌ ഫുട്ബോൾ ടൂർണമെന്റ് ഫെബ്രു. 22ന്

എ ബി സി കാർഗോ ബ്ലാക്ക് ആൻഡ് വൈറ്റ് നയൻസ് സൂപ്പർ കപ്പ്‌ ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടന മത്സരം ഫെബ്രുവരി -22 വ്യാഴം 10 മണിക്ക് റിയാദിലെ സുലൈ അൽ മുത്തവ്വ സ്റ്റേഡിയത്തിൽ നടക്കും. റിയാദിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും.ഫോക്കസ് ഷിപ്പിങ് കമ്പനി സ്പോൺസർ ചെയ്യുന്ന റോയൽ ഫോക്കസ് ലൈൻ എഫ്‌സിയും,സോകർ ക്ലബ് റിയാദും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും.

തുടർന്നു നടക്കുന്ന മൂന്ന് മത്സരങ്ങളിൽ എ, ബി ഗ്രൂപ്പുകളിലെ ആറ് ടീമുകളും, ഫെബ്രുവരി -23 രാത്രി 8 മണിക്ക് തുടങ്ങുന്ന മത്സരങ്ങളിൽ ഇരു ഗ്രൂപ്പുകളിലെ എട്ട് ടീമുകളും പരസ്പരം ഏറ്റുമുട്ടും.ക്വാർട്ടർ മത്സരങ്ങൾ ഫെബ്രുവരി-29 നും, സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ മാർച്ച്‌ – 1നും നടക്കുമെന്ന് സംഘടകർ അറിയിച്ചു.

 

 

Leave a Reply