സൗദി സ്ഥാപകദിനം: സുസ്ഥിരതയുടെ സന്ദേശവുമായി ‘ലുലു വാക്കത്തോണ്‍’

അല്‍കോബാര്‍ – സൗദി അറേബ്യയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിച്ച സുസ്ഥിരതയുടെ ദൗത്യം ജനങ്ങളിലെത്തിക്കുകയെന്ന മുദ്രാവാക്യവുമായുള്ള ആകര്‍ഷകമായ ലുലു വാക്കത്തോണ്‍ കായിക ചരിത്രത്തിലെ നൂതനാധ്യായമായി.
സൗദി കായികമന്ത്രാലയത്തിന്റേയും അല്‍കോബാര്‍ മുനിസിപ്പാലിറ്റിയുടേയും സംയുക്ത പങ്കാളിത്തത്തോടെ നടന്ന പരിപാടി മാസ്റ്റര്‍കാര്‍ഡാണ് സ്‌പോണ്‍സര്‍ ചെയ്തത്. സമൂഹത്തിനിടയില്‍ സുസ്ഥിരതയുടെ സ്‌നേഹസന്ദേശമെത്തിക്കുന്നതില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 17 ന് അല്‍കോബാറില്‍ മൂന്നു കിലോമീറ്റര്‍ ദൂരം താണ്ടിയ വാക്കത്തോണിലെ കായികതാരങ്ങള്‍ വഹിച്ച പങ്ക് സുവിദിതമായി. സൗദിയിലെ ഏറ്റവും വലിയ വാക്കത്തോണില്‍ പങ്കെടുക്കാന്‍ ആവേപൂര്‍വമാണ് കായികതല്‍പരരായ ജനങ്ങള്‍ വന്നെത്തിയത്.


ഒളിംപിക് സില്‍വര്‍മെഡല്‍ ജേതാവും സൗദി യുവാക്കളുടെ ഹരവുമായ താരീഖ് ഹംദിയും ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് എക്‌സിക്യൂട്ടീവ് മാനേജര്‍ മുഹമ്മദ് ബാബുശൈത്തുമാാണ് ലുലു വാക്കത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. സൗദി സ്ഥാപകദിനവിളംബരമെന്ന നിലയില്‍ സൗദി പൈതൃകനൃത്തമായ അര്‍ദ്ദയുടെ അരങ്ങേറ്റവും വാക്കത്തോണെ ആകര്‍ഷകമാക്കി. തീര്‍ത്തും സുഖകരമായ കാലാവസ്ഥയില്‍ അല്‍കോബാര്‍ ന്യൂകോര്‍ണിഷിലൂടെ സംഘടിപ്പിച്ച വാക്കത്തോണില്‍ സൗദി നേതൃത്വം മുന്നോട്ടുവെച്ച ഭാവനാപൂര്‍ണമായ സൗദി വിഷന്റേയും സുസ്ഥിര വികസനത്തിന്റേയും സന്ദേശങ്ങള്‍ തുടിച്ചുനിന്നു. വാക്കത്തോണില്‍ പങ്കെടുത്തവര്‍ക്ക് ലുലു സ്റ്റാഫിന്റെ സ്‌നേഹസമ്മാനങ്ങളും കിറ്റുകളും ക്യാപുകളും ടീഷര്‍ട്ടുകളുമെല്ലാം നവ്യാനുഭവമായി. സേത്താ എന്നു പേരുള്ള ഒട്ടകത്തോടൊപ്പം സെല്‍ഫിയെടുക്കാനുള്ള അവസരവും കൗതുകരമായി. ഒട്ടകവര്‍ഷമായി 2024 ആചരിക്കപ്പെടുന്നതിന്റെ പ്രതീകാത്മകമായ ചിത്രങ്ങള്‍ കൂടിയായി പലര്‍ക്കുമത്. വിനോദോപാധി എന്ന നിലയിലും അതേ സമയം സൗദി സ്ഥാപകദിനത്തിന്റെ പ്രാധാന്യം വിളംബം ചെയ്യുന്നതും രാജ്യത്തിന്റെ സുസ്ഥിരവികസന ദൗത്യം പ്രഖ്യാപിക്കുന്നതുമായ ലുലു വാക്കത്തോണ്‍, ഭൂമിയിലെ ഋതുഭേദങ്ങളില്‍ പരിസ്ഥിതി പ്രാധാന്യം ഊന്നിപ്പറയുന്ന ഭാവിയിലേക്കുള്ള ചൂണ്ടുപലക കൂടിയാണ് അവതരിപ്പിക്കുന്നതെന്ന് ലുലു സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് പ്രസ്താവിച്ചു.

ലുലു വാക്കത്തോണിന്റെ പെയിന്‍ റിലീഫ് പാര്‍ട്ണറായി ‘ബയോഫ്രീസ്- കൂള്‍ ദ പെയിന്‍’ സേവനമനുഷ്ഠിച്ചു. സ്ട്രാജറ്റിക് പാര്‍ട്ണറായി പ്രോക്ടര്‍ ആന്റ് ഗാംബിള്‍, നഖ്‌ലാഹ് ഫുഡ് ഇന്‍ഡസ്ട്രീസ് കമ്പനി, മെന്റോസ് (റിഫ്രഷ്‌മെന്റ് പാര്‍ട്ണര്‍), യെല്ലോ (ഡിജിറ്റല്‍ പാര്‍ട്ണര്‍, മഹാറാ കാര്‍ട്ടിംഗ് (എന്റര്‍ടെയ്ന്‍മെന്റ് പാര്‍ട്ണര്‍), മെഡിക്കല്‍ പാര്‍ട്ണര്‍മാരായി ദമാം കിംഗ് ഫഹദ് സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍, ആര്‍.പി.എം, സൗദി റെഡ് ക്രസന്റ് അതോറിറ്റി എന്നിവയുടെ സജീവപങ്കാളിത്തം ലുലു വാക്കത്തോണിന്റെ വന്‍വിജയത്തിന് മാറ്റ് വര്‍ധിപ്പിച്ചു

 

Leave a Reply