റിയാദ് : പ്രവാസികൾ തങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ജീവിത ശൈലീ രോഗങ്ങളെ കരുതിയിരിക്കണമെന്നും കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി ഫാമിലി ഫിസിഷ്യൻ ഡോക്ടർ അബ്ദുൽ അസീസ് ഉത്‌ബോധിപ്പിച്ചു. ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ ( ഐ സി എഫ്) “ബെറ്റർ വേൾഡ് ബെറ്റർ ടുമാറോ” എന്ന ശീർഷകത്തിൽ നടത്തി വരുന്ന ഹെൽത്തോറിയം കാമ്പയിൻറെ ഭാഗമായി ഓൾഡ് സനയ സെക്ടർ അൽ മൻഖല വിശ്രമ കേന്ദ്രത്തിൽ നടത്തിയ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ സെക്ടർ പ്രസിഡന്റ് അബ്ദുറഹ്മാൻ ലത്തീഫി ആധ്യക്ഷത വഹിച്ചു. സെൻട്രൽ സംഘടന സെക്രട്ടറി അസീസ് പാലൂർ ഉത്ഘാടനം ചെയ്തു. ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് അബ്ദുൽ നാസർ അഹ്സനി, സെൻട്രൽ വെൽഫയർ പ്രസിഡന്റ് ഇബ്രാഹിം കരീം, സെൻട്രൽ വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ ജബ്ബാർ കുനിയിൽ, ആർ എസ് സി റിയാദ് സിറ്റി കലാലയം സെക്രട്ടറി ഇസ്മായിൽ വേങ്ങര ,വിസ്‌ഡം സെക്രട്ടറി ജംസീർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു .സെക്ടർ അഡ്മിൻ സെക്രട്ടറി അബൂബക്കർ മാസ്റ്റർ സ്വാഗതവും സംഘടന സെക്രട്ടറി മുഹമ്മദ് കുട്ടി പൊന്മുണ്ടം നന്ദിയും പറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.