റിയാദ് : ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന “കുടുംബോത്സവം 2024” പരിപാടിയിൽ പങ്കെടുക്കാൻ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കോഴിക്കോട് ജില്ല ഡിസിസി പ്രസിഡന്റ് അഡ്വ: കെ പ്രവീൺ കുമാറിന് ഒ.ഐ.സി.സി റിയാദ് കോഴിക്കോട് ജില്ല പ്രസിഡന്റ് ഹർഷാദ് എം.ടി യുടെ നേതൃത്വത്തിൽ എയർപോർട്ടിൽ ബൊക്ക നൽകി സ്വീകരിച്ചു.
ചടങ്ങിൽ ഒ.ഐ.സി.സി ഭാരവാഹികളായ റഷീദ് കൊളത്തറ, നവാസ് വെള്ളിമാട്കുന്ന്, റഫീഖ് എരഞ്ഞിമാവ്, നയീം കുറ്റ്യാടി, മജു സിവിൽ സ്റ്റേഷൻ, സഫാദ് അത്തോളി, എന്നിവർ സന്നിഹിതരായി.
നാളെ വൈകിട്ട് റിയാദിലെ എക്സിറ്റ് – 18-ലെ അൽ വലീദ് ഇസ്ത്തറാഹിൽ നടക്കുന്ന കോഴിക്കോട് ജില്ല കുടുംബോത്സവം പരിപാടിയിൽ പങ്കെടുക്കുന്നതിനായിട്ടാണ് അദ്ധേഹം നാട്ടിൽ നിന്നും റിയാദിലെത്തിയത്
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.