Sauditimesonline

jabir
ജാബിര്‍ ടിസിക്ക് യാത്രയയപ്പ്

റിയാദ് എയർ ആദ്യ സർവീസ് 2025 ൽ ആരംഭിക്കും

റിയാദ്- സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ 2025 ആദ്യപകുതിയിൽ സർവീസ് ആരംഭിക്കുമെന്ന് ഓപറേഷൻസ് സിഇഒ പീറ്റർ ബെല്യൂ അറിയിച്ചു. സിംഗപ്പൂർ എയർഷോയോടനുബന്ധിച്ച് നടന്ന പ്രദർശനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2025 ആദ്യപകുതിയിൽ വാണിജ്യ സർവീസ് ആരംഭിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. സൗദി ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലുള്ള കമ്പനിയാണ് റിയാദ് എയർ.

നാരോ ബോഡി വിമാനങ്ങൾ ഓർഡർ ചെയ്യാനുള്ള ചർച്ചകൾ നടന്നുവരുന്നു. വൈകാതെ ഓർഡർ നൽകും. അതിന് പ്രത്യേകസമയപരിധി നിശ്ചയിച്ചിട്ടില്ല.നേരത്തെ ദുബൈ എയർഷോയിൽ റിയാദ് എയർ വിമാനങ്ങളുടെ പുറം ഭാഗത്തെ ഡിസൈനുകൾ അവതരിപ്പിച്ചിരുന്നു. ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെന്നും ഇലക്ട്രിക് കാറുകൾക്കായി ലൂസിഡ് മോട്ടോഴ്സുമായി കരാർ ഒപ്പുവെച്ചിരിക്കുന്നുവെന്നും സിഇഒ ഡഗ്ലസ് അറിയിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ 787 ഇനത്തിൽപെട്ട 72 വിമാനങ്ങൾക്ക് ഓർഡൽ ചെയ്തിട്ടുണ്ട്. ഈ വിമാനങ്ങൾ സർവീസ് നടത്തുന്നതോടെ 2025 രണ്ടാം പാദത്തിൽ പ്രവർത്തന വരുമാനം കൈവരിക്കാനാകും. യൂറോപ്പ്, അമേരിക്ക, കാനഡ, ഇന്ത്യ, മധേഷ്യൻ രാജ്യങ്ങൾ, ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലെ നഗരങ്ങളുമായി റിയാദ് എയറിനെ ബന്ധിപ്പിക്കുന്നതിൽ അതിശയിക്കാനില്ലെന്നും ഡഗ്ലസ് പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top